Malayalam lyrics
കവിളത്തെ കണ്ണീർ കണ്ടു മണിമുത്താണെന്നു കരുതി വില പേശാനോടിവന്ന വഴിയാത്രക്കാരാ വഴിയാത്രക്കാരാ കദനത്തിന്‍ തേങ്ങല്‍ കേട്ടു പുതുരാഗമെന്നു കരുതി ശ്രുതി ചേര്‍ക്കാനോടിയെത്തിയ വഴിയാത്രക്കാരാ വഴിയാത്രക്കാരാ എന്നുടെ കഥകൾ കേൾക്കുമ്പോൾ നിൻ കണ്ണുകൾ നനയുകയാണോ നിന്നുടെ സുന്ദര രാജധാനിയിൽ എന്നെ വിളിക്കുകയാണോ നീ എന്നെ വിളിക്കുകയാണോ (കവിളത്തെ) ഇനിയൊരു മധുരസ്വപ്നം തന്നുടെ പനിനീർക്കടലിൽ മുങ്ങാം കൽപ്പന തന്നുടെ ചിപ്പിയിൽ നിന്നൊരു രത്നവുമായി പൊങ്ങാം ഞാൻ രത്നവുമായി പൊങ്ങാം (കവിളത്തെ)
Song details
വര്‍ഷം: 1967
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: പി ഭാസ്കരന്‍
ഗായകര്‍: എസ് ജാനകി
രാഗം: കേദാര്‍
അഭിനേതാക്കള്‍: സത്യന്‍, കെ ആർ വിജയ, സുകുമാരി, കോട്ടയം ശാന്ത
വിശദവിവരങ്ങള്‍: രവി
വിഡിയോ: ജയലക്ഷ്മി രവി
Album: അന്വേഷിച്ചു കണ്ടെത്തിയില്ല
- Singer: എസ് ജാനകി
- Film / album: അന്വേഷിച്ചു കണ്ടെത്തിയില്ല
- Composer: എം എസ് ബാബുരാജ്
- Lyricist: പി ഭാസ്കരന്‍