Malayalam lyrics
കാത്തിരിപ്പൂ കണ്മണീ ഉറങ്ങാത്ത മനമോടേ നിറമാർന്ന നിനവോടെ മോഹാർദ്രമീ മൺ തോണിയിൽ കാത്തിരിപ്പൂ മൂകമായ് അടങ്ങാത്ത കടൽ പോലെ ശർൽക്കാല മുകിൽ പോലെ ഏകാന്തമീ പൂംചിപ്പിയിൽ ( കാത്തിരിപ്പൂ...) പാടീ മനം നൊന്തു പാടീ പാഴ്കൂട്ടിലേതോ പകൽ കോകിലം കാറ്റിൽ വിരൽത്തുമ്പു ചാർത്തി അതിൽ നെഞ്ചിലേതോരഴൽ ചന്ദനം ഒരു കൈത്തിരി നാളവുമായ് ഒരു സാന്ത്വന ഗാനവുമായ് വെണ്ണിലാ ശലഭമേ പോരുമോ നീ ( കാത്തിരിപ്പൂ...) രാവിൻ നിഴൽ വീണ കോണിൽ പൂക്കാൻ തുടങ്ങീ നീർമാതളം താനേ തുളുമ്പും കിനാവിൽ താരാട്ടു മൂളി പുലർതാരകം ഒരു പൂത്തളിരമ്പിളിയായ് ഇതൾ നീർത്തുമൊരോർമ്മകളിൽ ലോലമാം ഹൃദയമേ പോരുമോ നീ... ( കാത്തിരിപ്പൂ..)
Song details
Music: വിദ്യാസാഗർ
Film/album: കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്
- Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
- Film / album: കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്
- Composer: വിദ്യാസാഗർ
- Lyricist: ഗിരീഷ് പുത്തഞ്ചേരി