Malayalam lyrics

ആ ആ
കാർവർണ്ണനെ കണ്ടോ സഖീ കാർവർണ്ണനേ
കാർവർണ്ണനെ കണ്ടോ സഖീ ഘനനീലരാവിലിന്നും
വേണുഗാനമോർത്തുപോയി ഞാൻ
കാർവർണ്ണനെ കണ്ടോ സഖീ കാർവർണ്ണനേ
പറയൂ വിമൂകയമുനേ യദുവംശനാഥനെവിടേ
വിരഹാർദ്രമീ ഗോകുലം(2)
പ്രിയഗോപവൃന്ദമോടെ കളിയായ് മറഞ്ഞുവോ
ശ്യാമ മൃദുവദനൻ നി സ രി മ പ നി  സ
നി സ രി മ പ സനിധപ ധപമഗ മഗരിസ നിസരിമപ
കാർവർണ്ണനെ കണ്ടോ സഖീ കാർവർണ്ണനേ
മധുമാസചന്ദ്രലേഖേ ഗോപീവിലോലനെവിടേ
ഇന്നെങ്ങു പോയ് മാധവൻ (2)
കാളിന്ദി തീരഭൂവിൽ എങ്ങോ മറഞ്ഞുവോ
രാസലയരമണൻ നി സ രി മ പ നി സ
നി സ രി മ പ സനിധപ ധപമഗ മഗരിസ നിസരിമപ
കാർവർണ്ണനെ കണ്ടോ സഖീ. ഘനനീലരാവിലിന്നും
വേണുഗാനമോർത്തുപോയി ഞാൻ
കാർവർണ്ണനെ കണ്ടോ സഖീ കാർവർണ്ണനേ

Song video

Watch on YouTube

Song details

Music: ജോൺസൺ

Raaga: ദേശ്

Film/album: ഒരാൾ മാത്രം

Song video

Watch on YouTube