Malayalam lyrics
കാറ്റിലൂഞ്ഞാലിടാം കണ്ണൂഞ്ഞാലിടാം കന്നിത്തേൻകിളി ആടാൻ നീ വരൂ ഈ മിഴിയിൽ ഉദയമറിയാം ഞാനീ നിഴലിലിരവു കഴിയാം തൂവൽക്കിനാവുകൾ മുല്ലപ്പായിൽ നിറഞ്ഞവേ പൊന്നിൻവിളക്കുകൾ താനേ വിണ്ണിൽത്തെളിഞ്ഞുവോ ഓ...കാറ്റിലൂഞ്ഞാലിടാം കണ്ണൂഞ്ഞാലിടാം കാറ്റിൻ ചുണ്ടിൽ വീണാനാദം ആരോ നൽകും രാവിൻ തിരുമധുരം കാവൽ നിൽക്കും താരാദീപം കാണാക്കൊമ്പിൽ കാണും പ്രണയസുഖം മാരിത്തേൻകുടം മാറിൽ ചായുമോ മാരൻപാട്ടിലും മൗനം മൂടുമോ നീ മറന്ന വാക്കിലെന്റെ പൂവനം തളിർക്കുമോ പാതിരാവിളക്കിലെന്റെ ജീവനാളമാകുമോ നീ ഉണർന്ന പൂവിലെന്റെ പേരുകൊണ്ടു കൂടുകെട്ടിയ കാറ്റിലൂഞ്ഞാലിടാം കണ്ണൂഞ്ഞാലിടാം ആരോ പാടും താരാട്ടിൽ സ്നേഹം പെയ്യും പുതുമഴയിൽ സ്വപ്നം കാണും കണ്ണീരല്ലേ സ്വർണ്ണം നേടാൻ നിൽക്കും ഹൃദയസുഖം ഏഴാം നാളിലോ താഴമ്പൂ മണം എന്നും മായുമോ മാറിൽ ചന്ദനം നീയറിഞ്ഞ രാഗമെന്റെ കാതിലൊന്നു മൂളുമോ പാൽക്കിനാവുകൊണ്ടുവന്നു പൗർണമിയ്ക്ക് നൽകുമോ പൂത്തുലഞ്ഞ മെയ്യിലെന്റെ പൂനിലാവു പൊട്ടുകുത്തിയ(പല്ലവി) കാറ്റിലൂഞ്ഞാലിടാം കണ്ണൂഞ്ഞാലിടാം
Song video
Song details
Music: എസ് ബാലകൃഷ്ണൻ
Film/album: ആകാശത്തിലെ പറവകൾ
- Singer: കെ എസ് ചിത്രഎം ജി ശ്രീകുമാർ
- Film / album: ആകാശത്തിലെ പറവകൾ
- Composer: എസ് ബാലകൃഷ്ണൻ
- Lyricist: എസ് രമേശൻ നായർ