Malayalam lyrics

കാറ്റേ പൂങ്കാറ്റെ കസ്തൂരി തൈലവുമായി നീ വന്നാട്ടെ 
കസ്തൂരി തൈലവുമായി നീ വന്നാട്ടെ 
കാറ്റേ പൂങ്കാറ്റെ കസ്തൂരി തൈലവുമായി നീ വന്നാട്ടെ
മുല്ലപൂമ്പന്തലിലെന്നെ കാത്തിരിക്കണ പെണ്കൊടിയുണ്ടേ
കൈകൊട്ടി പാട്ട് പാടണ കാറ്റേ 
                                        കാറ്റേ പൂങ്കാറ്റെ ..
മണ്ണില്‍ വിരിഞ്ഞ പൊന്‍തളിരാണോ 
വിണ്ണില്‍ വിടര്‍ന്ന ചന്ദിരനാണോ 
കല്യാണപെണ്ണായ് മുന്നില്‍ വന്നത് (2)
കരളിനുള്ളില്‍ മധുരം നുള്ളി തന്നത് (2)
പ്രണയ കനവിന്‍ പൂതേന്‍ തന്നത് 
                                     കാറ്റേ പൂങ്കാറ്റെ ...
വാനില്‍ നിന്നൊരു താരകയാണോ 
വര്‍ണ്ണം വിതറും താമരയാണോ 
പുന്നാര പൊന്നുമോനായ്‌ വന്നത് (2)
പുഞ്ചിരിയമൃതം നെഞ്ചില്‍ കിള്ളി തന്നത് (2)
ചക്കരമുത്തം നല്‍കാന്‍ മാറില്‍ വന്നത് 
                                          കാറ്റേ പൂങ്കാറ്റെ ...

Song video

Watch on YouTube

Song details

Music: മോഹൻ സിത്താര

Film/album: കുഞ്ഞിക്കൂനൻ