Malayalam lyrics

കാറ്റേ കാറ്റേ മിണ്ടല്ലേ
ഒന്നും ആരോടും പോയി പറയല്ലേ
ഒന്നീ മനസ്സില്‍ തൊട്ടോട്ടെ
മെല്ലെ ഒന്നീ മടിയില്‍ ചാഞ്ഞോട്ടെ
ആരാരും കാണാതെ ആരാരും കേള്‍ക്കാതെ
ഞാനെന്റെ പൊന്നിന്നുള്ളൊന്നറിഞ്ഞോട്ടെ
മനസ്സുകൊണ്ടൊന്ന് കെട്ടിപ്പിടിച്ചോട്ടെ
കാറ്റേ കാറ്റേ മിണ്ടല്ലേ
ഒന്നും ആരോടും പോയി പറയല്ലേ
ഒന്നീ മനസ്സില്‍ തൊട്ടോട്ടെ
മെല്ലെ ഒന്നീ മടിയില്‍ ചാഞ്ഞോട്ടെ

കരളൊന്ന് തുടിച്ചാല്‍ കനവുകൊണ്ടിവനെ
കൂടെക്കൂടെക്കാണാൻ തോന്നും
കടമിഴി മുനയാല്‍ ഇവനൊന്ന് തൊടുമ്പോള്‍
തിരിച്ചൊന്നു തൊടാന്‍ തോന്നും
എന്തൊരു സുഖമെന്നോ എന്തൊരു രസമെന്നോ
ഇവനെ കാണുമ്പോള്‍ ഈ കവിളില്‍ നുള്ളുമ്പോള്‍
നല്ല റോസാപ്പൂമൊട്ട് വിരിയുമ്പോലെ
കാറ്റേ കാറ്റേ മിണ്ടല്ലേ
ഒന്നും ആരോടും പോയി പറയല്ലേ
ഒന്നീ മനസ്സില്‍ തൊട്ടോട്ടെ
മെല്ലെ ഒന്നീ മടിയില്‍ ചാഞ്ഞോട്ടെ

കരവലയം കൊണ്ടിവനെ പുണരാന്‍
ഉള്ളിന്നുള്ളില്‍ മോഹം തോന്നും
മാനസ സരസ്സിലെ അരയന്നം പോലെ
ഓളം തുള്ളി പോകാന്‍ തോന്നും
ചന്ദനമണമാണ് ചന്ദ്രിക പോലാണ്
ഇവനാണെന്നഴക് ഇവനാണെന്നുയിര്
ഇനി ഇവനില്ലാതില്ലീ ജന്മം

കാറ്റേ കാറ്റേ മിണ്ടല്ലേ 
ഒന്നും ആരോടും പോയി പറയല്ലേ
ഒന്നീ മനസ്സില്‍ തൊട്ടോട്ടെ
മെല്ലെ ഒന്നീ മടിയില്‍ ചാഞ്ഞോട്ടെ
 ആരാരും കാണാതെ ആരാരും കേള്‍ക്കാതെ
ഞാനെന്റെ പൊന്നിന്നുള്ളൊന്നറിഞ്ഞോട്ടെ
മനസ്സുകൊണ്ടൊന്ന് കെട്ടിപ്പിടിച്ചോട്ടെ
കാറ്റേ കാറ്റേ മിണ്ടല്ലേ
ഒന്നും ആരോടും പോയി പറയല്ലേ
ഒന്നീ മനസ്സില്‍ തൊട്ടോട്ടെ
മെല്ലെ ഒന്നീ മടിയില്‍ ചാഞ്ഞോട്ടെ

Song details

Music: എം ജയചന്ദ്രൻ

Film/album: സത്യം