Malayalam lyrics
കാർമുകിലിൽ പിടഞ്ഞുണരും തുലാമിന്നലായ് നീ വാതിലുകൾ തുറന്നടയും നിലാനാളമായി നീ വിവശമെന്തോ കാത്തിരുന്നും അലസമേതോ മൌനമാർന്നും വിവശലോലം കാത്തിരുന്നും അലസമേതോ മൌനമായ് പറയാതറിഞ്ഞു നാം പാതിരായായ് പകലായ് മുള്ളുകളോ മലരായ് പ്രിയാമുഖമാം നദിയിൽ നീന്തിയലയും മിഴികൾ …. തൂമഞ്ഞും തീയാവുന്നു നിലാവിൽ നീ വരില്ലെങ്കിൽ ഒരോരൊ മാത്രയും ഒരോ യുഗം നീ പോവുകിൽ ( പാതിരയായ്.. ) ഈ നെഞ്ചിൽ കിനാവാളും ചിരാതിൽ നീ തിളങ്ങുമ്പോൾ ഓരോരോ സുഹാസവും ഓരോ ദളം നീ പൂവനം … കാർമുകിലിൽ പിടഞ്ഞുണരും തുലാമിന്നലായ് നീ വാതിലുകൾ തുറന്നടയും നിലാനാളമായി നീ വിവശമെന്തോ കാത്തിരുന്നും അലസമേതോ മൌനമാർന്നും വിവശലോലം കാത്തിരുന്നും അലസമേതോ മൌനമായ് പറയാതറിഞ്ഞു നാം ( പാതിരയായ്.. )
Song video
Song details
Music: രാഹുൽ രാജ്
Raaga: ദർബാരികാനഡ
Film/album: ബാച്ച്‌ലർ പാർട്ടി
- Singer: ശ്രേയ ഘോഷൽ
- Film / album: ബാച്ച്‌ലർ പാർട്ടി
- Composer: രാഹുൽ രാജ്
- Lyricist: റഫീക്ക് അഹമ്മദ്