Malayalam lyrics
കാണുമ്പോൾ പറയാമോ കരളിലെ അനുരാഗം നീ ഒരു കുറിയെൻ കാറ്റേ (കാണുമ്പോൾ...) പ്രിയമാനസം ചൊല്ലും മൊഴി കാതിൽ നീ ചൊല്ലും എന്റെ തരിവളകൾ പൊട്ടിച്ചിരിയുണർത്തും പുഴ കണ്ണാടി നോക്കും കാറ്റേ ഓ....ഓ... ആ..ആ.. ( കാണുമ്പോൾ..) തുമ്പച്ചോട്ടിൽ ഓ നീലാകാശം മയിൽപ്പീലി നീർത്തുമ്പോൾ മന്ദാരത്തിൻ ഓ ചില്ലത്തുമ്പിൽ ഒരു പൂ ചിരിക്കുമ്പോൾ കളിവാക്കു കേട്ടീടാൻ മറുവാക്കു ചൊല്ലീടാൻ വിറയോടേ നിൽക്കും മോഹം നെഞ്ചിൽ മഞ്ചാടിയായി കാറ്റെ ( കാണുമ്പോൾ..) തുമ്പിപ്പെണ്ണിൻ ഓ മോഹാവേശം കളിയാടി നിൽക്കുമ്പോൾ കണ്ടാലൊന്നും ഓ മിണ്ടാതോടും കിളി പാട്ടു മൂളുമ്പോൾ ഒരു നോക്കു കണ്ടീടാൻ മിഴി പൂട്ടി നിന്നീടാം കൊതിയോടെ കാക്കും നേരം നാണം ചങ്ങാതിയായീ കാറ്റേ ( കാണുമ്പോൾ..)
Song details
Music: മോഹൻ സിത്താര
Raaga: യമുനകല്യാണി
Film/album: ഇഷ്ടം
- Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
- Film / album: ഇഷ്ടം
- Composer: മോഹൻ സിത്താര
- Lyricist: സച്ചിദാനന്ദൻ പുഴങ്കര