Malayalam lyrics
കണ്ണാടിപ്പൂക്കള്‍ പൂക്കുന്നു ഈറൻ വന്നിറ്റിത്തീരുന്നു ദൂരെ ദൂരെ മുകിലിൻ കൂട്ടിനുള്ളിലൊരു വെൺപ്രാവു പോലെ ഹൃദയം പാടുന്നു (കണ്ണാടിപ്പൂക്കൾ...) മൊഴിയിലീണവുമായ് പതിയേയിന്നലെ നീ വനനിലാമഴയായ് തനിയേ പെയ്തൊഴിയേ മാനത്തെ കാടും പൂക്കുന്നു മാണിക്യത്തൂവൽ ചാർത്തുന്നു ആരെയാരെയിനിയും തേടിടുന്നു വെറുതെ പാഴ് മുളംകുടിലിലെ പൂമുത്തേ (കണ്ണാടിപ്പൂക്കൾ...) നിറയുമോർമ്മകൾ തൻ വഴിയിലൂടെ വരൂ തെളിനിലാപ്പുഴയിൽ പ്രണയമായ് പൊഴിയാൻ ഹേയ്
Song details
വർഷം: 2000
സംഗീതം: ലൂയീസ് ബാങ്ക്സ്, ശിവമണി
ഗാനരചന: ഗിരീഷ് പുത്തഞ്ചേരി
ഗായകർ: ജി വേണുഗോപാൽ
വിശദവിവരങ്ങൾ: ദിലീപ് സി എസ്
Album: പുനരധിവാസം
- Film / album: പുനരധിവാസം
- Composer: ലൂയീസ് ബാങ്ക്സ്, ശിവമണി
- Lyricist: ഗിരീഷ് പുത്തഞ്ചേരി