Malayalam lyrics
Added by devi pillai on July 26,2009 കണ്ടാലഴകുള്ള മണവാട്ടി കവിളത്തു പൂവൊള്ള മണവാട്ടി പൂമണിയറയിലെ പുതുമണവാളനു പുന്നാര മണവാട്ടി....ഹൊയ്.... (കണ്ടാൽ) പനിനീരിൻ പൊയ്കയിൽ മേൽകഴുകി പെണ്ണു മണമുള്ള തൈലമിട്ടു മുടി ചീകി മോതിരക്കൈ കൊണ്ടു നാണിച്ചു മുഖം പൊത്തി മോഹിച്ചു നിൽക്കുന്നതാരെയാണ് പനിനീരിൽ ...ദൂരെയാണ് (കണ്ടാൽ) മദനപ്പൂങ്കാവിലെ മലരാണ് ഇതു മനസ്സിനെ മയക്കണ ചിരിയാണ് ആരോരുമറിയാതെ ആദ്യത്തെ രാത്രിയിൽ മാരനു നൽകുന്ന നിധിയാണ് മദന�.നിധിയാണ് (കണ്ടാൽ)
Song details
വര്‍ഷം: 1965
സംഗീതം: ജി ദേവരാജന്‍
ഗാനരചന: വയലാര്‍ രാമവര്‍മ്മ
ഗായകര്‍: എല്‍ ആര്‍ ഈശ്വരി, കോറസ്
വര്‍ഗ്ഗീകരണം: വിവാഹഗാനങ്ങള്‍
വരികൾ: ശ്രീദേവി, സൂസി
യൂട്യൂബ് ഓഡിയോ: പ്രസാദ്
Album: കാത്തിരുന്ന നിക്കാഹ്
- Singer: എല്‍ ആര്‍ ഈശ്വരി
- Singer: കോറസ്
- Film / album: കാത്തിരുന്ന നിക്കാഹ്
- Composer: ജി ദേവരാജന്‍
- Lyricist: വയലാര്‍ രാമവര്‍മ്മ