Malayalam lyrics

ആ...ആ....ആ....

കാവിൽ തേൻ തിരയും പൂത്തുമ്പീ

മനസ്സിനു നോവും ശീലുതിരും നീയാരോ...

അകലെയൊരഴകിൻ തളിരിലനടുവിൽ

ഒരുകുല മാമ്പൂ കാണുന്നില്ലേ...

കാവിൽ തേൻ തിരയും പൂത്തുമ്പീ

മനസ്സിനു നോവും ശീലുതിരും നീയാരോ...

ആരോ....ആരോ....

മിഥുനദിനങ്ങൾ പലതും പോയി

ആടി മറഞ്ഞു മിഴിനീരോടെ...

(മിഥുനദിനങ്ങൾ...)

ആവണിമാസം ആഗതമായി

വസന്തമൊഴിഞ്ഞ കിളുന്നു കുരുന്നു

കുണുങ്ങി ഇറങ്ങി വിരുന്നിനൊരുങ്ങി

കാവിൽ തേൻ തിരയും പൂത്തുമ്പീ

മനസ്സിനു നോവും ശീലുതിരും നീയാരോ...

ആരോ....ആരോ....

മലരിനുമേലേ പുളകം പൂക്കും

മഞ്ഞയണിഞ്ഞു ബലിസൂനങ്ങൾ...

(മലരിനുമേലേ...)

ഓണനിലാവേ വീണക്കിനാവിൽ

വിടർന്നു നിരന്നു നുഴഞ്ഞു നിറഞ്ഞു

വളർന്നു പടർന്നുണരുന്നു ദിനങ്ങൾ

(കാവിൽ തേൻ തിരയും...)

Song information

സംഗീതം: എം ജി രാധാകൃഷ്ണന്‍

ഗാനരചന: ബിച്ചു തിരുമല

ഗായകര്‍: കെ എസ് ചിത്ര

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്, ഓണാട്ടുകര

വിഡിയോ: വാമദേവൻ

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song