Malayalam lyrics
ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞവളേ (2) ഒരു ലോലമാം നറുതുള്ളിയായ് (2) നിന്റെ നിറുകിലുരുകുന്നതെൻ ഹൃദയം ജൂണിലെ നിലാമഴയിൽ മഴയിൽ മഴയിൽ മഴയിൽ പാതി ചാരും നിന്റെ കണ്ണിൽ നീലജാലകമോ മാഞ്ഞു പോകും മാരിവില്ലിൻ മൗനഗോപുരമോ പ്രണയം തുളുമ്പും ഓർമ്മയിൽ വെറുതെ തുറന്നു തന്നു നീ നനഞ്ഞു നിൽക്കുമഴകേ നീ എനിക്കു പുണരാൻ മാത്രം (ജൂണിലെ...) നീ മയങ്ങും മഞ്ഞുകൂടെൻ മൂകമാനസമോ നീ തലോടും നേർത്ത വിരലിൽ സൂര്യമോതിരമോ ഇതളായ് വിരിഞ്ഞ പൂവു പോൽ ഹൃദയം കവർന്നു നീ ഉരുമ്മി നിൽക്കുമുയിരേ നീ എനിക്ക് മുകരാൻ മാത്രം (ജൂണിലെ..)
Song details
Music: എം ജയചന്ദ്രൻ
Raaga: ദർബാരികാനഡ
Film/album: നമ്മൾ തമ്മിൽ
- Singer: കെ ജെ യേശുദാസ്സുജാത മോഹൻ
- Film / album: നമ്മൾ തമ്മിൽ
- Composer: എം ജയചന്ദ്രൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി