Malayalam lyrics
ജതിമര്‍മ്മരങ്ങളുതിരും സ്മൃതി- മണ്ഡപങ്ങളില് ദ്രുതതാളങ്ങളിലുണരും വ്രതമോഹങ്ങളേ ചൈത്രകല്യാണസൗഗന്ധികങ്ങള്‍ പാടി സ്വാഗതം സാദരം ജതിമര്‍മ്മരങ്ങളുതിരും സ്മൃതി- മണ്ഡപങ്ങളില് ദ്രുതതാളങ്ങളിലുണരും വ്രതമോഹങ്ങളേ കല്‍വിളക്കകള്‍ കൈക്കുടന്നയില്‍ നെയ്ത്തിരിത്താലമേന്തി കണ്ടു നിന്നുവോ നിഴലുകള്‍ സ്വയം ഇളകിയാടുന്ന ശിശിരലാവണ്യ രാത്രിയില്‍ കളിയരങ്ങിലൊരു കാമ്യരൂപമായ് കാത്തു നില്‍ക്കുന്നതാരേ... ആരെ... ആരേ... ജതിമര്‍മ്മരങ്ങളുതിരും സ്മൃതി- മണ്ഡപങ്ങളില് ദ്രുതതാളങ്ങളിലുണരും വ്രതമോഹങ്ങളേ സര്‍ഗ്ഗനൊമ്പരം കാല്‍ച്ചിലങ്കയില്‍ ശൈവതാളങ്ങളായി.. നീയറിഞ്ഞുവോ അരണികള്‍ സ്വയം കടയുമാത്മാവി- ലുണരുമുന്മാദ ശംഖൊലി നിറനിലാവിന്റെ തീര്‍ത്ഥഗംഗയില്‍ ഉദയപത്മങ്ങള്‍ തേടീ.. തേടി... തേടീ... ജതിമര്‍മ്മരങ്ങളുതിരും സ്മൃതി- മണ്ഡപങ്ങളില് ദ്രുതതാളങ്ങളിലുണരും വ്രതമോഹങ്ങളേ.. ആ....
Song video
Song details
Music: മോഹൻ സിത്താര
Film/album: അവൻ അനന്തപത്മനാഭൻ
- Singer: കെ ജെ യേശുദാസ്
- Film / album: അവൻ അനന്തപത്മനാഭൻ
- Composer: മോഹൻ സിത്താര
- Lyricist: പി കെ ഗോപി