Malayalam lyrics
വിരുത്തം: തിരുനടവാതിൽ തുറന്നുഷഃശ്രീ പോലെ ഒരു മൗനമന്ദസ്മിതവുമായ് കുളി കഴിഞ്ഞീറൻ ചുരുൾമുടിയിൽ കൃഷ്ണ- തുളസീദളം ചാർത്തി നില്പതാരോ ജന്മങ്ങൾ തൻ യുഗവീഥികൾ പിന്നിട്ട് കണ്ണനെ തേടുന്ന രാധികയോ? കണ്ണനെ തേടുന്ന രാധികയോ? പാട്ട്: ജന്മാന്തരങ്ങളേ മൃത്യുജ്ഞയം കൊ- ണ്ടുണർത്തുന്ന സർഗ്ഗപ്രഭാവമേ വന്ദനം അമ്മേ ജഗൽ പ്രാണരൂപിണീ മാനസ- ക്ഷേത്രവിഹാരിണീ വന്ദനം (ജന്മാന്തരങ്ങളേ..) സ്വന്തമെന്നുള്ളോരഹന്തകൾ തീണ്ടാത്തൊ- രാദിത്യബിംബമായ് മാറുവതെന്നു ഞാൻ? പാടുന്നതെല്ലാം സഹസ്രനാമാർച്ചനാ- മന്ത്രമായ് മാറുവതെന്നിനി അംബികേ? കർമ്മങ്ങൾ പൂജാഫലങ്ങളായ് മാറുവാൻ എന്നിനി എൻ മനം സമ്പൂർണ്ണമായിടും? (ജന്മാന്തരങ്ങളേ...) ജീവധർമ്മങ്ങളെ അവിടുത്തെ മായാ- മഹേന്ദ്രജാലങ്ങളായ് കാണുന്നതെന്നു ഞാൻ കേൾക്കുമീ നാദങ്ങൾ തൃപ്പാദമിളകുന്ന മഞ്ജീരശിഞ്ജിതമാകുന്നതെന്നിനി? നിദ്രയിൽപ്പോലുമെൻ ചിന്താതരംഗ- ങ്ങളമ്മേ മഹാധ്യാനമാകുന്നതെന്നിനി? (ജന്മാന്തരങ്ങളേ...) ------------------------------------------------------------------------
Song details
Music: മോഹൻ സിത്താര
Film/album: ഒരു കടങ്കഥ പോലെ
- Singer: കെ ജെ യേശുദാസ്
- Film / album: ഒരു കടങ്കഥ പോലെ
- Composer: മോഹൻ സിത്താര
- Lyricist: ഒ എൻ വി കുറുപ്പ്