Malayalam lyrics
ജന്മാന്തരങ്ങളെ മൃത്യുഞ്ജയം കൊണ്ടു- ണർത്തുന്ന സർഗ്ഗപ്രഭാവമേ വന്ദനം അമ്മേ ജഗത്പ്രാണരൂപിണീ മാനസക്ഷേത്രവിഹാരിണീ വന്ദനം (ജന്മാന്തരങ്ങളെ) സ്വന്തമെന്നുള്ളോരഹന്തകൾ തീണ്ടാതൊ- രാദിത്യബിംബമായ് മാറുവതെന്നു ഞാൻ പാടുന്നതെല്ലാം സഹസ്രനാമാർച്ചനാ- മന്ത്രമായ് മാറുവതെന്നിനി അംബികേ കർമ്മങ്ങൾ പൂജാഫലങ്ങളായ് മാറുവാൻ എന്നിനി എൻ മനം സമ്പൂർണ്ണമായിടും (ജന്മാന്തരങ്ങളെ) ജീവധർമ്മങ്ങളെ അവിടുത്തെ മായാ- മഹേന്ദ്രജാലങ്ങളായ് കാണുന്നതെന്നു ഞാൻ കേൾക്കുമീ നാദങ്ങൾ തൃപ്പാദമിളകുന്ന മഞ്ജീരശിഞ്ചിതമാകുന്നതെന്നിനി നിദ്രയിൽപ്പോലുമെൻ ചിന്താതരംഗങ്ങൾ അമ്മേ മഹാധ്യാനമാകുന്നതെന്നിനി (ജന്മാന്തരങ്ങളെ)
Song video
Song details
Music: രവീന്ദ്രൻ
Raaga: ചക്രവാകം
Film/album: എഴുത്തച്ഛൻ
- Singer: കെ ജെ യേശുദാസ്
- Film / album: എഴുത്തച്ഛൻ
- Composer: രവീന്ദ്രൻ
- Lyricist: കൈതപ്രം