Malayalam lyrics

ജീവിത സാഗരം നീന്തി തളർന്നു
ഞാൻ വന്നു നിൻ തിരുനടയിൽ (2)
ശ്രീലകവാതിൽ തുറക്കൂ ദേവീ (2)
കണിച്ചുകുളങ്ങരെ അമ്മേ അമ്മേ
(ജീവിതസാഗരം...)
മഞ്ജിമയേറും കാറൊളീ മെയ്യിൽ
ചാർത്താൻ പൊന്നാടയില്ലാ അമ്മേ (2)
ചേലിൽ തിരുമുടിയഴകിൽ
ചൂടാൻ മിന്നും കിരീടവും ഇല്ല
മഞ്ജീരമിളകും പദതാരിണയിൽ തൂകാൻ
മിഴിനീർപ്പൂ മാത്രം
(ജീവിതസാഗരം...)
എന്നിലെ കനവിൻ പൊങ്കാലയേറ്റു നീ ആയുരാരോഗ്യം നൽകൂ അമ്മേ
സംഗീതലോലമാം എന്റെ മനസ്സിൽ കരുണ തൻ തംബുരു മീട്ടൂ
തിരുവുത്സവത്തിൻ തിരിയുഴിയുമ്പൊൾ
നെഞ്ചിലെ ശോകാഗ്നി അണയ്ക്കൂ നീ
(ജീവിതസാഗരം...)

Song video

Watch on YouTube

Song details

Music: രവീന്ദ്രൻ

Film/album: അമ്മേ ശരണം ദേവീ ശരണം