Malayalam lyrics
ഇതളൂർന്നു വീണ പനിനീർ ദലങ്ങൾ തിരിയേ ചേരും പോലേ ദള മർമ്മരങ്ങൾ ശ്രുതിയോടു ചേർന്നു മൂളും പോലെ വെൺചന്ദ്രനീ കൈക്കുമ്പിളിൽ പൂ പോലെ വിരിയുന്നു മിഴി തോർന്നൊരീ മൗനങ്ങളിൽ പുതുഗാനമുണരുന്നൂ (ഇതളൂർന്നു...) നനയുമിരുളിൻ കൈകളിൽ നിറയെ മിന്നൽ വളകൾ അമരയിലയിൽ മഴനീർ മണികൾ തൂവി പവിഴം ഓർക്കാനൊരു നിമിഷം നെഞ്ചിൽ ചേർക്കാനൊരു ജന്മം ഈയോർമ്മ പോലുമൊരുത്സവം ജീവിതം ഗാനം (ഇതളൂർന്നു...) പകലു വാഴാൻ പതിവായി വരുമീ സൂര്യൻ പോലും പാതിരാവിൽ പടികളിറങ്ങും തന്നെ മായും കരയാതെടീ കിളിയേ കണ്ണേ തൂവാതെൻ മുകിലേ പുലർകാല സൂര്യൻ പോയി വരും വീണ്ടും ഈ വിണ്ണിൽ (ഇതളൂർന്നു...) ------------------------------------------------------------------------
Song details
Music: മോഹൻ സിത്താര
Raaga: കല്യാണി
Film/album: തന്മാത്ര
- Singer: പി ജയചന്ദ്രൻ
- Film / album: തന്മാത്ര
- Composer: മോഹൻ സിത്താര
- Lyricist: കൈതപ്രം