Malayalam lyrics
ഈറൻകാറ്റിൻ പൊൻവീണയിൽ രാവിൻ കൈകൾ മീട്ടുന്നൊരാ നോവിൻ ഗാനം കേൾക്കാതെയായ് വിരഹമലിയും നിമിഷമായ് ഇന്നെൻ വഴികളിൽ പ്രണയ മധുരമൊഴുകുമോ എന്നെ പുണരു നീ സിരകൾ ഉണരും ലഹരിയായ് നീ.. നീറുന്നുണ്ടീ നെഞ്ചിൽ കനലുകൾ നോവുന്നുണ്ടെന്നുള്ളിൽ മുറിവുകൾ കാണുന്നുണ്ടോരാേരാ നിമിഷവും തീയാളും പാേലേതോ കനവുകൾ മിന്നൽ പിണറുകൾ വിണ്ണിൽ വിടരവേ എന്നിൽ പൊഴിയുമോ നീയാകും സ്നേഹത്തിൻ കണികകൾ ഇന്നെൻ വനികളിൽ പ്രണയ- ശലഭമണയുമോ എന്നിൽ അലിയു നീ മദനഭരിത നിമിഷമായ് നീ..
Song details
Music: മനു കൃഷ്ണഷിനോയ്
Film/album: ഗില
- Singer: കെ എസ് ഹരിശങ്കർ ശ്രുതി ശശിധരൻ
- Film / album: ഗില
- Composer: മനു കൃഷ്ണഷിനോയ്
- Lyricist: ഷിനോയ്