Malayalam lyrics

ഇന്ന് കാണും പൊൻകിനാക്കൾക്കെന്തൊരു ചേല്
ഇന്ന് കാണും പൊൻകിനാക്കൾക്കെന്തൊരു ചേല്
എൻ മനസ്സിൻ മണിയറയിൽ കല്യാണക്കോള്
മാനത്തെ പൊൻകിണ്ണത്തിൽ പൂനിലാ പാല്
മനസ്സിലാകെ മാരന്റെ പുഞ്ചിരിപ്പാല്
ഇന്ന് കാണും പൊൻകിനാക്കൾക്കെന്തൊരു ചേല്
തുള്ളുന്ന കടൽത്തിരയോരോന്നിലും
വെള്ളിത്തോണിയിറക്കുന്ന ചന്ദ്രനെപ്പോലെ
മുഹബത്തിന്നലകളിൽ മണിമാരന്റെ
മുഖമിന്നു വീണ്ടും വീണ്ടും കാണുന്നു
ഇന്ന് കാണും പൊൻകിനാക്കൾക്കെന്തൊരു ചേല്
ആശതൻ കൂട്ടിലെ കിളിക്കുഞ്ഞിനോ
ആയിരം നിറമുള്ള ചിറകു കിട്ടി
അടക്കം വിട്ടവളിന്നു പുറത്തിറങ്ങി
പുതുക്കത്തിൻ രാത്രി കാണാൻ തിടുക്കം കൂട്ടി
ഇന്ന് കാണും പൊൻകിനാക്കൾക്കെന്തൊരു ചേല്
എൻ മനസ്സിൻ മണിയറയിൽ കല്യാണക്കോള്
മാനത്തെ പൊൻകിണ്ണത്തിൽ പൂനിലാ പാല്
മനസ്സിലാകെ മാരന്റെ പുഞ്ചിരിപ്പാല്
ഇന്ന് കാണും പൊൻകിനാക്കൾക്കെന്തൊരു ചേല്
ഇന്ന് കാണും പൊൻകിനാക്കൾക്കെന്തൊരു ചേല്

Song details

വര്‍ഷം: 1977

സംഗീതം: എം എസ്‌ ബാബുരാജ്‌

ഗാനരചന: പി ഭാസ്കരന്‍

ഗായകര്‍: അമ്പിളി രാജശേഖരൻ

അഭിനേതാക്കള്‍: ഉണ്ണിമേരി, രവികുമാർ

വരികൾ: Kaiyaleth, ശ്രീദേവി

Album: യത്തീം