Malayalam lyrics
ഇന്നലെ പെയ്ത മഴത്തുള്ളികള്‍ ഓരോന്നും കണ്ണുനീര് മുത്തുകളായിരുന്നു മന്ദഹാസത്തിന്റെ മാരിവില്‍ ദുഃഖത്തിന് മൂടുപടമായിരുന്നു പാടിയ പൂങ്കുയില്‍ നീയായിരുന്നോ (ഇന്നലെ...) അസ്തമനത്തിന് പടിക്കെട്ടില്‍ കുങ്കുമചെപ്പുകുടം വീണുടഞ്ഞൂ അഷ്ടദിക്പാലകര് ആഴിതന്‍- നോവിന്റെ ആഴമറിഞ്ഞു പറഞ്ഞു പുലരികള്‍ വീണ്ടും വരാതിരിക്കില്ല ഇന്നലെ പെയ്ത മഴത്തുള്ളികള്‍ ഓരോന്നും ഇന്നലെ പെയ്ത... വര്‍ഷമേഘങ്ങള്‍ പെയ്തൊഴിഞ്ഞാലെ വാസന്തകന്യകമാര് വന്നു ചേരൂ തപ്തനിശ്വാസത്തിന്‍ പൂവിതള്‍ വീണാലെ മന്ദഹാസത്തെ അറിയൂ ഇരവിലും മുല്ല വിടരാതില്ലയോ (ഇന്നലെ...)
Song details
Music: എസ് ബാലകൃഷ്ണൻ
Film/album: പുന്നാരംകുയിൽ
- Singer: കെ എസ് ചിത്ര
- Film / album: പുന്നാരംകുയിൽ
- Composer: എസ് ബാലകൃഷ്ണൻ
- Lyricist: ഷിബു ചക്രവർത്തി
- Singer: പി ജയചന്ദ്രൻ