Malayalam lyrics
ഇനിയുമെൻ പാട്ടിലേക്കിറ്റിറ്റുവീഴുന്ന നിനവിന്റെ രാഗവും ദുഃഖം (2) ഇതൾവാടി വീഴുമെൻ മനസ്സിന്റെ പൂവിലേക്കിടറി വീഴുന്നതും ദുഃഖം (2) [ഇനിയുമെൻ...] പറയാതെ യാത്രപോയ് മറയുന്ന പകലിന്റെ ചിറകായ് തളർന്നതും ദുഃഖം (2) ദുഃഖങ്ങളെല്ലാം മറക്കാൻ മനസ്സിന് ശക്തിയേകുന്നതും ദുഃഖം(2) [ഇനിയുമെൻ...] ഇടറാതെ ജീവന്റെ ഇടനാഴിയിൽ നിന്നും തിരിയായെരിഞ്ഞതും ദു:ഖം (2) ജന്മങ്ങളെല്ലാം എനിക്കായ് മരിക്കുവാൻ ജാതകം തീർപ്പതും ദുഃഖം(2) [ഇനിയുമെൻ...]
Song video
Song details
Music: എം ജി രാധാകൃഷ്ണൻ
Film/album: പകൽ
- Singer: കെ ജെ യേശുദാസ്
- Film / album: പകൽ
- Composer: എം ജി രാധാകൃഷ്ണൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി