Malayalam lyrics

ഇനിയും ഉറങ്ങിയിട്ടില്ല കണ്ണൻ
മാറിൽ വനമാല വാടിയിട്ടില്ല
കുളിരിലും  വിയർക്കയാൽ ഹരിചന്ദനത്തിന്റെ
നനവുമുണങ്ങിയിട്ടില്ല രാധേ
മതിയനുരാഗ വിരോധം

മൃതിജിത മദഗജ മത്തമരാള വിലാസമിതംബിണി നീ
ഗമനവിളംബനമരുതിനി മമസഖീ ചെല്ലുക ചെല്ലുക നീ
ഇനിയും ഉറങ്ങിയിട്ടില്ല കണ്ണൻ

പാദസരങ്ങളും കൈവളയും മാറ്റി
താമരവളയം കൊണ്ടലങ്കരിക്കൂ
രാത്രിയല്ലേ നീല നേർത്ത നിലാവില്ലേ
നീല നിചോളം പുതച്ചു ചെല്ലൂ
താംബൂലവല്ലിതളിർക്കുടിലിൽ
വേണുഗാനവിലോലനെ കാണ്മൂ
രാധേ മതിയനുരാഗവിരോധം
രാധേ മതി മതി രാഗവിരോധം

കിസലയശയന കളേ കുരുകാമിനീ
ചരണനളിനവിനിവേശം
തവപദപല്ലവവൈരിപരാഭവ മിതമനുഭവ കുസുവേഷം
ഇനിയും ഉറങ്ങിയിട്ടില്ല കണ്ണൻ

Song details

Music: അഞ്ചൽ ഉദയകുമാർ

Film/album: മാധവം