Malayalam lyrics
ഇനിയൊരു ജന്മമുണ്ടെങ്കില് നമുക്കാ സരയൂ തീരത്തു കാണാം പിന്നെയും ജന്മമുണ്ടെങ്കില് യാദവ യമുനാ തീരത്തു കാണാം.(2) നിനക്കുറങ്ങാന് അമ്മയെ പോലെ ഞാനുണ്ണാതുറങ്ങാതിരിക്കാം നിനക്ക് നല്കാന് ഇടനെഞ്ചിനുള്ളിലൊരൊറ്റ ചിലമ്പുമായ് നില്ക്കാം പണയപ്പെടുമ്പോഴും തോറ്റുകൊണ്ടെന്നും പാഞ്ചാലിയായ് പുഞ്ചിരിക്കാം (2) (ഇനിയൊരു ജന്മമുണ്ടെങ്കില് ...) നിന്റെ ദേവാങ്കണം വിട്ടു ഞാന്‍ സീതയായ് കാട്ടിലേക്കേകയായ് പോകാം നിന്റെ കുഞ്ഞുങ്ങളെ പെറ്റു വളര്‍ത്തി ഞാന്‍ നിനക്കായ് നോറ്റു നോറ്റിരിക്കാം പിന്നെയും ജന്മമുണ്ടെങ്കില് നമുക്കന്നോരര്ദ്ധ നാരീശ്വരനാവാം (2) (ഇനിയൊരു ജന്മമുണ്ടെങ്കില് ...)
Song details
Music: കൈതപ്രം വിശ്വനാഥ്
Raaga: ഹരികാംബോജി
Film/album: കണ്ണകി
- Singer: കെ ജെ യേശുദാസ്
- Film / album: കണ്ണകി
- Composer: കൈതപ്രം വിശ്വനാഥ്
- Lyricist: കൈതപ്രം