Malayalam lyrics
ഇനിയെന്നുകാണും ഞാൻ ഇനിയെന്നു കാണും ഞാൻ അതുമാത്രമാണെൻ വിചാരം കണ്ണാ…(2) ആ നടയിലെത്തുവാൻ എന്തിത്രതാമസം അതുമാത്രമാണെൻ വിഷാദം കണ്ണാ..(2) (ഇനിയെന്നുകാണും…) പലനാളും നിന്മുന്നിൽ തൊഴുതുനിൽകുമ്പോൾ പറയേണമെന്നുഞാൻ ഓര്‍ക്കും പലതും- പറയേണമെന്നുഞാൻ ഓര്‍ക്കും… കരുണാനിധേ…നിന്നെ കാണുന്ന മാത്രയിൽ കരുതിയതെല്ലാം മറക്കും ഞാൻ കരുതിയതെല്ലാം മറക്കും (ഇനിയെന്നുകാണും…) കണ്ണനാമുണ്ണിയെ നാളെയും കാണാം എന്നോര്‍ത്തു വേഗം മടങ്ങും ഞാനെൻ ഓര്‍മ്മയിൽ വീണു മയങ്ങും… അന്നേരം നാളെ ഉണരുവാൻ വൈകുമോ- എന്നോര്ത്തുവേഗം മടങ്ങും ഉടനേ ഞാൻ കാണാൻ ഒരുങ്ങിയിറങ്ങും.... (ഇനിയെന്നു കാണും …)
Song details
Music: ശരത്ത്
Film/album: ഗോപീചന്ദനം (ഗുരുവായൂരപ്പൻ ഗീതങ്ങൾ)
- Singer: പി ഉണ്ണികൃഷ്ണൻ
- Film / album: ഗോപീചന്ദനം (ഗുരുവായൂരപ്പൻ ഗീതങ്ങൾ)
- Composer: ശരത്ത്
- Lyricist: ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി