Malayalam lyrics
ആ.... ഇന്ദുമാലിനീ സ്നേഹയാമിനീ എന്നോമലാള്‍ക്കു നീ കളിത്തോഴിയായ് വരൂ കിനാവുകള്‍ ശ്യാമവസന്തമാക്കൂ എന്നേ പ്രേമഗൗതമനാക്കൂ അനുരാഗമൃദുല മൃദുലരാഗം ഇവള്‍ക്കായ് ഇവള്‍ക്കായ് പാടൂ ഇന്ദുമാലിനീ സ്നേഹയാമിനി എന്നോമലാള്‍ക്കു നീ കളിത്തോഴിയായ് വരൂ ഈ സ്വപ്നസൗന്ദര്യമാസ്വദിക്കാന്‍ എനിക്കായിരം മിഴികള്‍ തരൂ വൈകിവന്ന പാര്‍വ്വണലഹരിയില്‍ മുഴുകാന്‍ ആയിരം ജന്മങ്ങള്‍ നല്‍കൂ പാടുവാൻ.... ഒരിക്കലും പാടിയാൽ തീരാത്ത ഗാനം തരൂ ഇന്ദുമാലിനീ സ്നേഹയാമിനീ എന്നോമലാള്‍ക്കു നീ കളിത്തോഴിയായ് വരൂ അറിയാതെപോയൊരു സൗഭാഗ്യമിന്നു ഞാന്‍ അലിവായ് തിരിച്ചറിഞ്ഞൂ കാണാതെപോയൊരു പൊന്‍കതിര്‍ പൂവിനെ മെയ്യോടു മെയ്ചേര്‍ത്തു പുണർന്നൂ ഇവളേ.... ഇവളെയെന്നാത്മാവിലിന്നു ഞാൻ വീണ്ടും തിരിച്ചറിഞ്ഞു ഇന്ദുമാലിനീ സ്നേഹയാമിനി എന്നോമലാള്‍ക്കു നീ കളിത്തോഴിയായ് വരൂ
Song video
Song details
Music: കൈതപ്രം
Raaga: ഷണ്മുഖപ്രിയ
Film/album: കാറ്റത്തൊരു പെൺപൂവ്
- Singer: കെ ജെ യേശുദാസ്
- Film / album: കാറ്റത്തൊരു പെൺപൂവ്
- Composer: കൈതപ്രം
- Lyricist: കൈതപ്രം