Malayalam lyrics
ആ... ഈ ശ്യാമസന്ധ്യയിൽ മായുമോ വാസരം ഈ സ്നേഹമുല്ലയിൽ പൂവിടും താരകം ഈറനാം മിഴികൾ തോരും ജീവനെന്ന കിളി പാടും ഏതോ രാഗം സപ നിമ പഗ മസ ഗ ... ഈ ശ്യാമസന്ധ്യയിൽ മായുമോ വാസരം ദാഹമാർന്ന കനലിലും ഗാനമേകും മുകിലുകൾ മൗനമോലും ചൊടിയിലും പാൽ ചുരത്തും കതിരുകൾ പൂവിതൾ സ്പർശമില്ലേ തൈമണിക്കാറ്റിലും ജീവസംഗീതമില്ലേ പാഴ്മുളം തണ്ടിലും ഗരിനി നിഗരിസ നിഗരിസനി മപനിസ പ നിമ പഗ മസ ഗ ഈ ശ്യാമസന്ധ്യയിൽ മായുമോ വാസരം ആ... നീരൊഴിഞ്ഞ പുഴയിലും മോഹരാഗകളകളം ആളുറങ്ങും കുളിരിലും നാവറിഞ്ഞു നറുമണം ഏഴുപാലാഴിയില്ലേ ഏതു ജന്മത്തിലും ഏഴു വർണ്ണങ്ങളില്ലേ ഏതു സ്വപ്നത്തിലും ഗരിനി നിഗരിസ നിഗരിസനി മപനിസ പ നിമ പഗ മസ ഗ ഈ ശ്യാമസന്ധ്യയിൽ മായുമോ വാസരം ഈ സ്നേഹമുല്ലയിൽ പൂവിടും താരകം ഈറനാം മിഴികൾ തോരും ജീവനെന്ന കിളി പാടും ഏതോ രാഗം സപ നിമ പഗ മസ ഗ ... ഈ ശ്യാമസന്ധ്യയിൽ മായുമോ വാസരം ആ...
Song video
Song details
Music: ശരത്ത്
Raaga: ഗോപികാതിലകം
Film/album: സ്പർശം
- Singer: കെ ജെ യേശുദാസ്
- Film / album: സ്പർശം
- Composer: ശരത്ത്
- Lyricist: എസ് രമേശൻ നായർ