Malayalam lyrics

ഈ മിഴികളില്‍ കണ്ടുവോ
പ്രണയമാകും നൊമ്പരം
ഈ വരികളില്‍ കേട്ടുവോ
വിരഹമാകും സ്പന്ദനം
ഒടുവില്‍ വിദുരത്തിലലിഞ്ഞീടും
ഒരേകാന്തനിലാവിന്റെ വിഷാദാര്‍ദ്ര
നിശാഗാനമായ്‌ മാറി...
ഈ മണ്ണില്‍ ഈ നെഞ്ചില്‍ പുതുമഴ വിതറി
ആദ്യാനുരാഗത്തിന്‍ തരിവളയിളകി
ഞാന്‍ പാടുവാനോര്‍ത്തു
മധുരിതമൊരു ഹൃദയഗാനമായ്‌..
ഒടുവില്‍ വിദുരത്തിലലിഞ്ഞീടും
ഒരേകാന്തനിലാവിന്റെ വിഷാദാര്‍ദ്ര
നിശാഗാനമായ്‌ മാറി..
ശ്രുതിയുമിടാതേതൊരുദാസീന
വികാരത്തില്‍ അഗാധത്തില്‍
അവള്‍ മാഞ്ഞു മറഞ്ഞെന്തിനോ പോയി...
താരുണ്യം പൂക്കുമ്പോള്‍ സിരകളിലുണരും
ആരാരും കാണാത്ത പുതിയൊരു പുളകം
ആ മൌനമൊ പൂത്തു
പ്രിയതരമൊരു പ്രണയകാവ്യമായ്‌..
ഒടുവില്‍ വിദുരത്തിലലിഞ്ഞീടും
ഒരേകാന്തനിലാവിന്റെ വിഷാദാര്‍ദ്ര
നിശാഗാനമായ്‌ മാറി..
ശ്രുതിയുമിടാതേതൊരുദാസീന
വികാരത്തില്‍ അഗാധത്തില്‍
അവള്‍ മാഞ്ഞു മറഞ്ഞെന്തിനോ പോയി...
ഈ മിഴികളില്‍ കണ്ടുവോ
പ്രണയമാകും നൊമ്പരം..

Song video

Watch on YouTube

Song details

Music: ബിജിബാൽ

Film/album: ലുക്കാ ചുപ്പി