Malayalam lyrics

ഹരഹരശംഭോ ശിവനുടെ നെഞ്ചം
അടിമുടിയിളയികിയ കഥയറിയില്ലേ
അലകടലാളും വടമല നാഥൻ
അരികിലൊരഴകിയ മോഹിനിയായില്ലേ
മോഹിച്ചില്ലേ പണ്ടെന്നോ
പെണ്ണു വന്നാൽ മാമുനി പോലും
വെണ്ണ തന്നെ …
ഈ മണ്ണിൽ പാവം ആണിൻ
കഥപറയാനുണ്ടൊ
പിന്നെ … മായാമോഹിനി ( ഹരഹര .. )
ചപലജ സഹജം കൈപ്പിഴ സഹജം
അക്രമരീതികളംഗനയോടരുതേ അരുതരുതേ
മായാമോഹിനീ …..
ഇതാണ് മഹിളയെ ആരാധിക്കാൻ പറഞ്ഞ ഭൂലോകം
ഇന്നോ ചുറ്റും കാമപ്പേയോട്ടം
ഇതാണ് കലിയുഗകാലം വയ്യ തനിച്ചു സഞ്ചാരം
നാരീമാനം പോകും കട്ടായം
അഭിനവമോഹിനിക്കോ തെരുവോരം
പുതുപീഢകർ വക സൽക്കാരം
ഇടവും വലവും കഴുകൻ പടയണികൾ
ശരമുനകൾ … മായാമോഹിനീ‍ീ.… (ഹരഹര )
കഠാരമിഴിമുന മാറിൽ താഴ്ത്തും അപാരലാവണ്യം
കത്തിക്കത്തിക്കേറും താരുണ്യം
വികാരകൊടുമുടി കേറിപ്പോകും വിവേകശൂന്യർക്കോ
വസ്ത്രാക്ഷേപം പോലും നിസ്സാരം
അഭിനവമോഹിനിക്കോ നെട്ടോട്ടം
സ്വയരക്ഷ തേടിയൊരഭ്യാസം
കവചം പണിതേ കഴിയൂ ശിവശിവനേ
ഇനിയുടനേ… മായാമോഹിനീ..
(ഹരഹര )

Song video

Watch on YouTube

Song details

Music: ബേണി-ഇഗ്നേഷ്യസ്

Film/album: മായാമോഹിനി