Malayalam lyrics
ഹൃദയസഖീ സ്നേഹമയീ ആത്മസഖീ അനുരാഗമയീ എന്തിനു നിന്‍ നൊമ്പരം ഇനിയും എന്തിനു നിന്‍ നോവുകള്‍ ഇനിയും എന്നും നിന്‍ തുണയായി നിഴലായി നിന്‍ അരികില്‍ ഞാന്‍ ഉണ്ടല്ലോ (ഹൃദയസഖീ.. ) നീ ഉറങ്ങുവോളം ഇന്നും ഞാന്‍ ഉറങ്ങിയില്ലല്ലോ നീ ഉണര്‍ന്നു നോക്കുമ്പോളും നിന്റെ കൂടെ ഉണ്ടല്ലോ കസ്തൂരി മാനേ തേടുന്നതാരെ നീ നിന്നിലെ ഗന്ധം തേടുന്നതെങ്ങു നീ ഓമലേ കണ്‍തുറക്കു എന്‍ ഓമലേ കണ്‍തുറക്കു ഹൃദയസഖീ..... ഓ കേട്ടറിഞ്ഞ വാര്‍ത്ത ഒന്നും സത്യമല്ല പൊന്നേ കണ്ടറിഞ്ഞ സംഭവങ്ങള്‍ സത്യമല്ല കണ്ണേ ആയിരം കണ്‍കളാല്‍ ആ മുഖം കാണുവാന്‍ ആയിരം കൈകളാല്‍ മെയ്യോടു ചേര്‍ക്കുവാന്‍ നിന്നെ ഞാന്‍ കാത്തു നില്പൂ നിന്നെ ഞാന്‍ കാത്തു നില്പൂ (ഹൃദയസഖീ )
Song video
Song details
Music: അൽഫോൺസ് ജോസഫ്
Raaga: കാപി
Film/album: വെള്ളിത്തിര
- Singer: കെ എസ് ചിത്രഹരിഹരൻ
- Film / album: വെള്ളിത്തിര
- Composer: അൽഫോൺസ് ജോസഫ്
- Lyricist: കൈതപ്രം