Malayalam lyrics
ആ ... ഹംസധ്വനിരസവാഹിനി ഹര്‍ഷസുധാദായിനി പാടുക നീയാം പ്രിയരാഗം പാട്ടിനു കൂട്ടാണനുരാഗം ഹംസധ്വനിരസവാഹിനി ഹര്‍ഷസുധാദായിനീ.. സീമന്തരേഖയില്‍ ഭൂമീദേവി സന്ധ്യാകുങ്കുമമണിഞ്ഞൂ മുല്ലപ്പൂവില്‍ മാരന്‍ മധുപന്‍ മുരളിയുമൂതിയണഞ്ഞു സംഗീതസാന്ദ്രം ഹൃദയം രാഗമയം അനുരാഗമയം ഹംസധ്വനിരസവാഹിനി ഹര്‍ഷസുധാദായിനീ.. ഇണയെത്തേടി മാകന്ദവനിയില്‍ ഏതോ പൂങ്കുയില്‍ പാടീ സ്വരരാഗമാലിക കോര്‍ത്തു ഹൃദയം അഭിലാഷപുഷ്പങ്ങള്‍ ചൂടി മാനസമാനന്ദനിലയം രാഗമയം അനുരാഗമയം ഹംസധ്വനിരസവാഹിനി ഹര്‍ഷസുധാദായിനി പാടുക നീയാം പ്രിയരാഗം പാട്ടിനു കൂട്ടാണനുരാഗം ഹംസധ്വനിരസവാഹിനി ഹര്‍ഷസുധാദായിനീ..
Song video
Song details
Music: മോഹൻ സിത്താര
Film/album: വർണ്ണക്കാഴ്ചകൾ
- Singer: കെ ജെ യേശുദാസ്
- Film / album: വർണ്ണക്കാഴ്ചകൾ
- Composer: മോഹൻ സിത്താര
- Lyricist: യൂസഫലി കേച്ചേരി