Malayalam lyrics

ഹേമന്ത ശശിലേഖ നീരാടി നീന്തുന്ന
ഹിമശൈല സരസ്സിലെ ഓളങ്ങളേ
മഴമേഘ തേരേറി പുളകങ്ങളണിയുന്ന
പുഴകളായ് ഒഴുകി ഒഴുകി വരൂ
ഹേമന്ത ശശിലേഖ നീരാടി നീന്തുന്ന
ഹിമശൈല സരസ്സിലെ ഓളങ്ങളേ
നിഭാതവിലസിത വാനിൽ ചാർത്തും
വർണ്ണികമാലാ മുകിലുകളേ
നിഭാതവിലസിത വാനിൽ ചാർത്തും
വർണ്ണികമാലാ മുകിലുകളേ ...
അകലുവതെവിടെ അരുണിമ ചാർത്തും
സന്ധ്യാ വീഥിയിലോ...ഓ ..ഓ ...ഓ ...
ചന്ദന വീചിയിലോ... ഓ ...ഓ ...ഓ ...
ഹേമന്ത ശശിലേഖ നീരാടി നീന്തുന്ന
ഹിമശൈല സരസ്സിലെ ഓളങ്ങളേ
മഴമേഘ തേരേറി പുളകങ്ങളണിയുന്ന
പുഴകളായ് ഒഴുകി ഒഴുകി വരൂ
ഹേമന്ത ശശിലേഖ നീരാടി നീന്തുന്ന
ഹിമശൈല സരസ്സിലെ ഓളങ്ങളേ
അകലെ സാഗര തിരകളിലലിയും
അഴകിൻ കുങ്കുമ സന്ധ്യാരാഗം
അകലെ സാഗര തിരകളിലലിയും
അഴകിൻ കുങ്കുമ സന്ധ്യാരാഗം
കുളിർയാമിനീ കനവിൻ ശ്രുതിയിൽ
ഒളിഞ്ഞുപോകുകയോ നീ ..
മറഞ്ഞു പോകുകയോ....ഓ ..ഓ ...
ഹേമന്ത ശശിലേഖ നീരാടി നീന്തുന്ന
ഹിമശൈല സരസ്സിലെ ഓളങ്ങളേ
മഴമേഘ തേരേറി പുളകങ്ങളണിയുന്ന
പുഴകളായ് ഒഴുകി ഒഴുകി വരൂ
ഹേമന്ത ശശിലേഖ നീരാടി നീന്തുന്ന
ഹിമശൈല സരസ്സിലെ ഓളങ്ങളേ....

Song details

സംഗീതം: മുട്ടറ ബി എൻ രവീന്ദ്രൻ

ഗാനരചന: തുടയന്നൂർ രാധാകൃഷ്ണൻ

ഗായകര്‍: എസ് എസ് ഗായത്രി

രാഗം: ഹിന്ദോളം

ഹിന്ദുസ്ഥാനി രാഗം: മാൽ കൗൺസ്

വിശദവിവരങ്ങള്‍: നിത്യാനന്ദ

വിഡിയോ: രാല രാജൻ

Album: ആകാശവാണി ലളിതഗാനങ്ങള്‍