Malayalam lyrics
ഗുരുവായൂരമ്പല നട തുറന്നു തിരുമുൻപിൽ അഞ്ജലി കൂപ്പി നിന്നു (2) തിരുവാകച്ചാർത്തണിഞ്ഞമരും ദേവന്‍റെ തിരുമുഖം കണ്ടെൻ മനം കുളിർത്തു (2) (ഗുരുവായൂരമ്പല) ഹരിനാമകീർത്തന സ്മൃതിമലരുകളാൽ വനമാല കോർത്തു നിൽക്കുമ്പോൾ (2) ഗോപവധുമണി എന്നു തോന്നി ഞാൻ ഗോപവാടത്തിലാണെന്നു തോന്നി (2) (ഗുരുവായൂരമ്പല) കരിമുകിൽ വർണ്ണന്‍റെ മായാഗോകുല ലീലകളോർത്തു നിൽക്കുമ്പോൾ (2) കണ്ണന്‍റെ രാധിക എന്നു തോന്നി ഞാൻ വൃന്ദാവനത്തിലാണെന്നു തോന്നി (2) (ഗുരുവായൂരമ്പല)
Song information
സംഗീതം: കെ പി ഉദയഭാനു
ഗാനരചന: കോന്നിയൂർ രാധകൃഷ്ണൻ
ഗായകര്‍: കെ എസ് ചിത്ര
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഓണാട്ടുകര, ഇന്ദു
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: കെ എസ് ചിത്ര
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: കെ പി ഉദയഭാനു
- Lyricist: കോന്നിയൂർ രാധകൃഷ്ണൻ