Malayalam lyrics

ഗുരുചരണം ശരണം നാഥാ.. തിരുവടി ശരണം
ഗുരുചരണം ശരണം നാഥാ.. തിരുവടി ശരണം
പരമാണുവിലും നിറയും.. ഉയിരിന്‍ പൊരുളേ ശരണം
കരുണാമയ ഗുരുവരനേ.. ശരണം ശരണം ശരണം
ആകാശമാം മൗനമേ മന്ത്രമേ...
ഗുരുചരണം ശരണം നാഥാ.. തിരുവടി ശരണം
ഗുരുചരണം ശരണം നാഥാ.. തിരുവടി ശരണം
അയുഗം സൗരയൂഥം.. അറിവിന്‍ ബ്രഹ്മദീപം..ആ ..
പുലരും സത്യലോകം.. അഖിലം നിന്റെ ദാനം
പൊരുളറിഞ്ഞ മിഴിതരുന്നു നീ..
ഇരുളൊഴിഞ്ഞ വഴിതരുന്നു നീ...
പ്രഭയും നീ ..ഓം‌കാര നാദ..
പ്രണവം നീ .. ഓം ശാന്തി ഓം...
ഗുരുചരണം ശരണം നാഥാ.. തിരുവടി ശരണം
ഗുരുചരണം ശരണം നാഥാ.. തിരുവടി ശരണം
ഗിരികള്‍ സാഗരങ്ങള്‍.. ഉയിരിന്‍ പൂവനങ്ങള്‍...ഓ
മിഴികള്‍ വിസ്‌മയങ്ങള്‍.. നിഖിലം നിന്റെ പുണ്യം
കരളുണര്‍ന്നു മൊഴിതരുന്നു നീ..
കരുണയാര്‍ന്നു തിരിയുഴിഞ്ഞു നീ...
അരുളും നീ... ആനന്ദരൂപ..
പൊരുളും നീ... ഓം ശാന്തി ഓം...
ഗുരുചരണം ശരണം നാഥാ.. തിരുവടി ശരണം
ഗുരുചരണം ശരണം നാഥാ.. തിരുവടി ശരണം
പരമാണുവിലും നിറയും.. ഉയിരിന്‍ പൊരുളേ ശരണം
കരുണാമയ ഗുരുവരനേ.. ശരണം ശരണം ശരണം
ആകാശമാം മൗനമേ മന്ത്രമേ...
ഗുരുചരണം ശരണം നാഥാ.. തിരുവടി ശരണം
ഗുരുചരണം ശരണം നാഥാ.. തിരുവടി ശരണം

Song video

Watch on YouTube

Song details

Music: ഇളയരാജ

Film/album: ഗുരു