Malayalam lyrics

ഗോപികേ ഹൃദയമൊരു വെണ്‍ശംഖു പോലെ
തീരാ വ്യഥകളില്‍ വിങ്ങുന്നുവോ
ഏതോ വിഷാദമാം സ്നേഹാര്‍ദ്ര സാഗരം
ഉരുകീ നിന്റെ കരളില്‍ (ഗോപികേ..)
ഏതോ വിഭാതം പാടും സോപാന ഗാനം പോലെ
ഗന്ധര്‍വ്വ ഹൃദയം മീട്ടും ഹിന്ദോള രാഗം പോലെ
പ്രണയാര്‍ദ്രമായീ നിന്‍ മാനസം
ഒരു പൂര്‍ണ്ണ ചന്ദ്രോദയം കടലിന്റെ അലമാലയെ
പുണരുന്ന പോലെ സ്വയം മറന്നു (ഗോപികേ...)
ധ്യാനിച്ചു നില്‍ക്കും പൂവില്‍
കനല്‍ മിന്നല്‍ ഏല്‍ക്കും രാവില്‍
ഗാനം ചുരത്തും നെഞ്ചിന്‍ മൃദുതന്ത്രി തകരും നോവില്‍
ഏകാന്തമായീ നിന്‍ ശ്രീലകം
ഒരു സ്വര്‍ണ്ണ ദീപാങ്കുരം കാറ്റിന്റെ നെടുവീര്‍പ്പിനാല്‍
പിടയുന്ന പോലെ സ്വയം പൊലിഞ്ഞുവോ ( ഗോപികേ..)
------------------------------------------------------------------------------
2002 ലെ ഏറ്റവും മികച്ച ഗാനരചയിതാവിനുള്ള കേരളാ ഗവണ്മെന്റിന്റെ പുരസ്കാരം

Song video

Watch on YouTube

Song details

Music: രവീന്ദ്രൻ

Raaga: മധ്യമാവതി

Film/album: നന്ദനം