Malayalam lyrics

ഘനശ്യാമസന്ധ്യാഹൃദയം

നിറയെ... മുഴങ്ങീ...

മഴവില്ലിന്‍ മാണിക്യവീണ

ഘനശ്യാമസന്ധ്യാഹൃദയം

നീരാഞ്ജനസമരുചിരം

നിരവദ്യമീ നടനവിലാസം

പകലുമിരവും പകരും

പദചലനലയമേളം

ആ..ആ..(ഘനശ്യാമസന്ധ്യാഹൃദയം)

വസന്തങ്ങളീ വഴിയേ വന്നു

വനജ്യോത്സ്‌ന കൈക്കുമ്പിള്‍ നീട്ടി(വസന്തങ്ങളീ)

രാസകേളി രമണീയം

മകരന്ദബിന്ദുവില്‍ മയങ്ങീ

(ഘനശ്യാമസന്ധ്യാഹൃദയം)

അഗാധനീലിമകളില്‍

വിദൂരതീരങ്ങളില്‍

പ്രണവമുണരും സീമകളില്‍

ധ്വനിതരള ലയമേളം

ആ..ആ..(ഘനശ്യാമസന്ധ്യാഹൃദയം)

ഇളം‌തെന്നല്‍ ചിന്തുകളും പാടി

കണിക്കൊന്ന പൂങ്കൊമ്പിലാടി (ഇളംതെന്നല്‍)

പൂനിലാവും വനനിഴലും

പുണരുന്ന മര്‍മ്മരം ഉണര്‍ന്നൂ

(ഘനശ്യാമസന്ധ്യാഹൃദയം)

Song information

സംഗീതം: എം ജി രാധാകൃഷ്ണന്‍

ഗാനരചന: കാവാലം നാരായണപ്പണിക്കര്‍

ഗായകര്‍: കെ ജെ യേശുദാസ്

രാഗം: നളിനകാന്തി

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഇന്ദു

വിഡിയോ: സണ്ണി

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song