Malayalam lyrics
ഏതോ നിദ്രതൻ പൊൻമയിൽപ്പീലിയിൽ ഏഴുവർണ്ണകളും നീർത്തി.. തളിരിലത്തുമ്പിൽ നിന്നുതിരും മഴയുടെ ഏകാന്ത സംഗീതമായ് മൃദുപദമോടെ.. മധുമന്ത്രമോടെ.. അന്നെന്നരികിൽ വന്നുവെന്നോ.. എന്തേ ഞാനറിഞ്ഞീല... ഞാനറിഞ്ഞീല... ആ വഴിയോരത്ത് അന്നാർദ്രമാം സന്ധ്യയിൽ ആവണിപ്പൂവായ് നീ നിന്നുവെന്നോ... കുറുനിര തഴുകിയ കാറ്റിനോടന്നു നിൻ ഉള്ളം തുറന്നുവെന്നോ.. അരുമയാൽ ആ മോഹ പൊൻതൂവലൊക്കെയും പ്രണയ നിലാവായ് കൊഴിഞ്ഞുവെന്നോ.. എന്തേ ഞാനറിഞ്ഞീല... ഞാനറിഞ്ഞീല... (ഏതോ നിദ്രതൻ) ഈ മുളംതണ്ടിൽ ചുരന്നൊരെൻ പാട്ടുകൾ പാലാഴിയായ് നെഞ്ചിൽ നിറച്ചുവെന്നോ... അതിലൂറുമമൃതകണങ്ങൾ കോർത്തു നീ അന്നും കാത്തിരുന്നെന്നോ.. അകതാരിൽ കുറുകിയ വെൺപ്രാക്കളൊക്കെയും അനുരാഗദൂതുമായ് പറന്നുവെന്നോ... എന്തേ ഞാനറിഞ്ഞീല... ഞാനറിഞ്ഞീല... (ഏതോ നിദ്രതൻ)
Song video
Song details
Music: രവീന്ദ്രൻ
Raaga: മോഹനം
Film/album: അയാൾ കഥയെഴുതുകയാണ്
- Singer: കെ ജെ യേശുദാസ്
- Film / album: അയാൾ കഥയെഴുതുകയാണ്
- Composer: രവീന്ദ്രൻ
- Lyricist: കൈതപ്രം