Malayalam lyrics
ഏതേതോ ജന്മത്തിന്‍ ഇടനാഴിയില്‍ കത്താത്ത കൈത്തുമ്പിന്‍ തിരിയാണ് നീ മറ്റേതോ മൗനത്തിന്‍ മലര്‍വാടിയില്‍ മായാത്ത കണ്ണീരിന്‍ മഴയാണ് നീ നോവുന്നു സ്വപ്‌നങ്ങള്‍ നെഞ്ചില്‍ നീറുന്നു മോഹങ്ങള്‍ ഉള്ളില്‍ യാമങ്ങള്‍ തേങ്ങുന്നു വിണ്ണില്‍ പാടാത്ത പാട്ടിന്റെ കൂട്ടില്‍ കാറ്റേ നിന്‍ കാല്‍പ്പെരുമാറ്റങ്ങള്‍ കേള്‍ക്കാതെ ഈ രാവില്‍ കൂരിരുള്‍ കോണില്‍ നീ കേഴുന്നു (കാറ്റേ...) ഏതേതോ ജന്മത്തിന്‍ ഇടനാഴിയില്‍ കത്താത്ത കൈത്തുമ്പിന്‍ തിരിയാണ് നീ വര്‍ണ്ണക്കനവെല്ലാം വെറുതെ മഞ്ഞക്കിളി മഞ്ഞില്‍ മറയാന്‍ മൊട്ടിട്ടത് മൊട്ടായ് പൊഴിയാന്‍ ചില്ലിട്ടൊരു കൂട്ടില്‍ കഴിയാന്‍ ചാഞ്ഞേ പെയ്യും പെരുമഴയില്‍ കടലിന്റെ കരള്‍ പിടഞ്ഞോ പൊന്നണിഞ്ഞ നിന്നോര്‍മ്മയില്‍ കണ്ണും നട്ടു നില്‍ക്കാനൊരു വാത്സല്യ തെല്ലായ് നീ വാത്സല്യ തെല്ലായ് നീ ഏതേതോ ജന്മത്തിന്‍ ഇടനാഴിയില്‍ കത്താത്ത കൈത്തുമ്പിന്‍ തിരിയാണ് നീ മറ്റേതോ മൗനത്തിന്‍ മലര്‍വാടിയില്‍ മായാത്ത കണ്ണീരിന്‍ മഴയാണ് നീ നോവുന്നു സ്വപ്‌നങ്ങള്‍ നെഞ്ചില്‍ നീറുന്നു മോഹങ്ങള്‍ ഉള്ളില്‍ യാമങ്ങള്‍ തേങ്ങുന്നു വിണ്ണില്‍ പാടാത്ത പാട്ടിന്റെ കൂട്ടില്‍ കാറ്റേ നിന്‍ കാല്‍പ്പെരുമാറ്റങ്ങള്‍ കേള്‍ക്കാതെ ഈ രാവില്‍ കൂരിരുള്‍ കോണില്‍ നീ കേഴുന്നു
Song video
Song details
Music: ഇളയരാജ
Film/album: ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ
- Singer: കെ ജെ യേശുദാസ്
- Film / album: ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ
- Composer: ഇളയരാജ
- Lyricist: ഗിരീഷ് പുത്തഞ്ചേരി