Malayalam lyrics
എന്തേ മനസ്സിലൊരു നാണം ഓ.. എന്തേ മനസ്സിലൊരു നാണം പീലിത്തൂവൽ പൂവും നുള്ളി പ്രേമലോലൻ ഈ വഴി വരവായ് (എന്തേ..) പൂമ്പുള്ളിമാനായ് നീയെന്റെയുള്ളിൽ തൂവള്ളിക്കുടിലിലൊളിച്ചില്ലേ ഓ..(2) ഗാനമൈനയായ് നീയെന്നെ തളിരൂയലാട്ടുകയല്ലോ (2) എൻ പൂവനി തേടുകയാണല്ലോ തുമ്പീ പവിഴമണിത്തുമ്പീ ഓ തുമ്പീ പവിഴമണിത്തുമ്പീ നിൻ മേനിയാകും പൊൻ വീണ മീട്ടി എൻ മോഹമിനിയും പാടുമ്പോൾ ഓ...(2) ജീവനായകാ പോകല്ലേ നീ ദേവകിന്നരനല്ലേ (2) നിൻ ചിരി മലരെന്നുടെ കുളിരല്ലേ (എന്തേ....)
Song details
Music: ബേണി-ഇഗ്നേഷ്യസ്
Film/album: തേന്മാവിൻ കൊമ്പത്ത്
- Singer: എം ജി ശ്രീകുമാർസുജാത മോഹൻ
- Film / album: തേന്മാവിൻ കൊമ്പത്ത്
- Composer: ബേണി-ഇഗ്നേഷ്യസ്
- Lyricist: ഗിരീഷ് പുത്തഞ്ചേരി