Malayalam lyrics
എന്തേ കണ്ണന് കറുപ്പ് നിറം....എന്തേ കണ്ണന് കറുപ്പ് നിറം... എന്തേ കണ്ണനിത്ര കറുപ്പ് നിറം.... കാളിന്ദിയിൽ കുളിച്ചതിനാലോ...കാളിയനെ കൊന്നതിനാലോ... ശ്യാമരാധേ ചൊല്ലു നിൻ ചുടുചുംബനമേറ്റതിനാലോ..... എന്തേ കണ്ണന് കറുപ്പ് നിറം...... രാധയപ്പോൾ മറുപടിയോതി ഗോവർദ്ദനം പണ്ട്- തൃക്കയിലേന്തുമ്പോൾ...കരിമുകിൽ പുണർന്നുവെന്ന്...(2) പതിനാറായിരം കാമുകിമാരുടെ...പതിനാറായിരം കാമുകിമാരുടെ.. അനുരാഗകുശുമ്പ് കൊണ്ടെന്ന്......അനുരാഗകുശുമ്പ് കൊണ്ടെന്ന്....(പല്ലവി) എന്തേ കണ്ണന് കറുപ്പ് നിറം.... ഗുരുവായൂർ കണ്ണൻ മറുവാക്കിലോതി- കുറൂരമ്മ പണ്ടെന്നെ കാലത്തിലടച്ചപ്പോൾ- വാത്സല്യക്കരിപുരണ്ടെന്ന്......(2) എന്നാലും എന്നാലും എന്റെ നിറത്തിന്- ആയിരമഴകുണ്ടെന്ന്...ആയിരമഴകുണ്ടെന്ന്.......(പല്ലവി) എന്തേ കണ്ണന് കറുപ്പ് നിറം....
Song video
Song details
Music: ജോൺസൺ
Film/album: ഫോട്ടോഗ്രാഫർ
- Singer: കെ ജെ യേശുദാസ്
- Film / album: ഫോട്ടോഗ്രാഫർ
- Composer: ജോൺസൺ
- Lyricist: കൈതപ്രം