Malayalam lyrics
(M)എന്നുയിരേ നിന്നരികെ ഞാൻ നിൽക്കേ... പൊന്നുരുകും എന്നുടലിൽ ആപാദം.. എൻ മാറിലെ മൺ വീണയിൽഏതോ വരഭൈരവിയായ് ആരോ മൂളും പാട്ടിൻ ആരോഹം... പൊന്നുരുകും എന്നുടലിൽ ആപാദം.... എന്നുയിരേ നിന്നരികെ ഞാൻ നിൽക്കേ പൊന്നുരുകും എന്നുടലിൽ ആപാദം... (M)ഇടവർണ്ണത്തുമ്പികൾ ചിറകാട്ടും കൺകളിൽ നീലസാഗരം കണ്ടു... പകലന്തി ഛായയിൽ പവിഴപ്പൂന്തോണിയിൽ നിന്റെ യാത്ര ഞാൻ കണ്ടു... (F)ചിം ചിഞ്ചിലം കൊഞ്ചുന്ന നിൻ ചെഞ്ചുണ്ടിലെ പാട്ടിൽ രാച്ചില്ലയിൽ ചേക്കേറുമീ പൂപ്പക്ഷിതൻ പാട്ടിൽ (M)ഓ...പാതിമേഞ്ഞ കുഞ്ഞു മഞ്ഞു കൂട്ടിൽ... പാതിരാവു വെച്ച ദീപമായ്... താരഹാരമാർന്നൊരെന്റെ മാറിൽ താനുലഞ്ഞ രാഗമായ്.... നൽകൂ നൽകൂ നെഞ്ചിൽ ശ്രീരാഗ ശ്രീലോന്മാദം.. (M)എന്നുയിരേ നിന്നരികെ ഞാൻ നിൽക്കേ... പൊന്നുരുകും എന്നുടലിൽ ആപാദം എൻ മാറിലെ മൺ വീണയിൽഏതോ വരഭൈരവിയായ് ആരോ മൂളും പാട്ടിൻ ആരോഹം..... (M)കുളിർകൊഞ്ചും പൈതലായ് ഇടനെഞ്ചിൽ ചായുമോ... കുഞ്ഞു പൂവിതൾ പൂന്തേൻ... (F)മണിമുത്തം മൂടുമെൻ തുടുനെറ്റിച്ചെണ്ടിൽ നീ മാരകുങ്കുമം ചാർത്തൂ... പൊൻമാനുകൾ വെൺമീനുമായ് കൂത്താടുമീ തീരം (M)എൻ നെഞ്ചിലെ പുൽപ്പായയിൽ നിൻ നിദ്രതൻ താളം ഓ...നീർപ്പളുങ്കുമുത്തു കോർക്കുമെന്റെ നീല ലോചനങ്ങൾ മിന്നവേ... നിന്റെ ഉൾക്കുരുന്നു പൂവിലെന്റെ ചുംബനങ്ങൾ കോർക്കവേ മെയ്യിൽ പെയ്യും മൗനം പൂമാരി പൂരക്കാറ്റായ്.... (എന്നുയിരേ....)
Song details
Music: മോഹൻ സിത്താര
Film/album: ചേതാരം
- Singer: ബിജു നാരായണൻസുജാത മോഹൻ
- Film / album: ചേതാരം
- Composer: മോഹൻ സിത്താര
- Lyricist: ഗിരീഷ് പുത്തഞ്ചേരി