Malayalam lyrics
എങ്ങുന്നു വന്ന കിളിക്കിടാവേ തതികെതെയ് ആരിയൻ നാട്ടീന്നു വന്നു ഞാനും തതികിതെയ് ആരിയൻ നെല്ലെന്തു പരുവമായി തതികിതെയ് പൊട്ട്പൊതുമ്പ് പഴം പിടിച്ചു തതികിതെയ് കട്ടകൾ തല്ലുമ്പോൾ തത്തെവിടെ തതികിതെയ് നാരകപ്പൊത്തിൽ ഒളിച്ചിരിക്കും തതികിതെയ് നാരകം വെട്ടുമ്പോൾ തത്തെവിടെ തതികിതെയ് പേരകപ്പൊത്തിൽ പെരണ്ടിരിക്കും തതികിതെയ് പേരകം വെട്ടുമ്പോൾ തത്തെവിടെ തതികിതെയ് കൂവളപ്പൊത്തിൽ കുളുർന്നിരിക്കും തതികിതെയ് കൂവളം വെട്ടുമ്പോൾ തത്തെവിടെ തതികിതെയ് തേരകപ്പൊത്തിൽ തെരണ്ടിരിക്കും തതികിതെയ് തേരകം വെട്ടുമ്പോൾ തത്തെവിടെ തതികിതെയ് അമ്മ മടിയിൽ ഒളിച്ചിരിക്കും തതികിതെയ് അമ്മ മരിക്കുമ്പോൾ തത്തെവിടെ തതികിതെയ് അച്ഛൻ മടിയിൽ കരഞ്ഞിരിക്കും തതികിതെയ് അച്ഛൻ മരിക്കുമ്പോൾ തത്തെവിടെ തതികിതെയ് ഭൂമിയിൽ തൊട്ടു പതിഞ്ഞിരിക്കും തതികിതെയ് ഭൂമി പിളരുമ്പോൾ തത്തെവിടെ തതികിതെയ് ആകാശംമുട്ടെ പറക്കും ഞാന്‍ തതികിതെയ് ആകാശം വീഴുമ്പോൾ തത്തെവിടെ തതികിതെയ് അഗ്നിയിൽ ചാടി മരിക്കും ഞാന്‍
Song details
Film/album: വരും വരാതിരിക്കില്ല ഉണ്ണി
- Singer: കുരീപ്പുഴ ശ്രീകുമാർ
- Film / album: വരും വരാതിരിക്കില്ല ഉണ്ണി
- Lyricist: കുരീപ്പുഴ ശ്രീകുമാർ