Malayalam lyrics
ആ.... എന്നും നിന്നെ പൂജിക്കാം..പൊന്നും പൂവും ചൂടിക്കാം.. വെണ്ണിലാവിൻ വാസന്ത ലതികേ... എന്നും എന്നും എൻ മാറിൽ..മഞ്ഞു പെയ്യും പ്രേമത്തിൻ.. കുഞ്ഞുമാരി കുളിരായ് നീയരികേ... ഒരു പൂവിൻറെ പേരിൽ നീ ഇഴനെയ്യത രാഗം.. ജീവൻറെ ശലഭങ്ങൾ കാതോർത്തിരുന്നു... ഇനിയീ നിമിഷം വാചാലം... ഏഴേഴു ചിറകുള്ള സ്വരമാണോ നീ..ഏകാന്ത യാമത്തിൻ വരമാണോ... പൂജയ്ക്കു നീ വന്നാൽ പൂവാകാം..ദാഹിച്ചു നീ നിന്നാൽ..പുഴയാകാം... ഈ സന്ധ്യകൾ അല്ലിതേൻ ചിന്തുകൾ... പൂമേടുകൾ രാഗ തേൻകൂടുകൾ... തോരാതെ തോരാതെ..ദാഹമേഘമായ്..പൊഴിയാം.. എന്നും എന്നും എൻ മാറിൽ..മഞ്ഞു പെയ്യും പ്രേമത്തിൻ.. കുഞ്ഞുമാരി കുളിരായ് നീയരികേ... എന്നും നിന്നെ പൂജിക്കാം..പൊന്നും പൂവും ചൂടിക്കാം.. വെണ്ണിലാവിൻ വാസന്ത ലതികേ... ആകാശം നിറയുന്ന സുഖമോ നീ...ആത്മാവിലൊഴുകുന്ന മധുവോ നീ.. മോഹിച്ചാൽ ഞാൻ നിൻറെ മണവാട്ടി..മോതിരം മാറുമ്പോൾ വഴികാട്ടി.. സീമന്തിനീ...സ്നേഹ പാലാഴിയിൽ... ഈയോർമ്മ തൻ ലില്ലി പൂന്തോണിയിൽ... തീരങ്ങൾ തീരങ്ങൾ തേടി ഓമലേ...തുഴയാം.. എന്നും നിന്നെ പൂജിക്കാം..പൊന്നും പൂവും ചൂടിക്കാം.. വെണ്ണിലാവിൻ വാസന്ത ലതികേ... എന്നും എന്നും എൻ മാറിൽ..മഞ്ഞു പെയ്യും പ്രേമത്തിൻ.. കുഞ്ഞുമാരി കുളിരായ് നീയരികേ... ഒരു പൂവിൻറെ പേരിൽ നീ ഇഴനെയ്യത രാഗം.. ജീവൻറെ ശലഭങ്ങൾ കാതോർത്തിരുന്നു... ഇനിയീ നിമിഷം വാചാലം... ലലലല ലാ ലലല...ഉം....
Song details
Music: ഔസേപ്പച്ചൻ
Film/album: അനിയത്തിപ്രാവ്
- Singer: കെ ജെ യേശുദാസ്സുജാത മോഹൻ
- Film / album: അനിയത്തിപ്രാവ്
- Composer: ഔസേപ്പച്ചൻ
- Lyricist: എസ് രമേശൻ നായർ