Malayalam lyrics
എങ്ങു പോയ് നീ എങ്ങു പോയ് നീ എന്നെയും വേർപിരിഞ്ഞെങ്ങു പോയ് നീ ഒരു തോണിയിൽ നമ്മൾ ഒന്നായ് തിരിച്ചവർ മറുതീരമണയുമ്പോൾ എങ്ങു പോയ് നീ ഇടിമിന്നലായ് തമ്മിൽ ഒത്തു ചേർന്നു എന്നും മഴയായി സ്വയം പെയ്തലിഞ്ഞു നമ്മൾ കരളിൽ തുടിക്കുമെൻ ആയിരം ചോദ്യങ്ങൾ കേൾക്കാതെ പറയാതെ എങ്ങു പോയ് നീ (എങ്ങു..) കാലമാം അഗ്നിയിൽ തളരാതെ ധീരരായ് നമ്മളീ മണ്ണിൽ വളർന്നതല്ലേ എന്നെ തനിച്ചാക്കി നീയെന്തിനേകനായ് അഗ്നിയിലേക്ക് നടന്നു പോയി (എങ്ങു...)
Song details
Music: സുരേഷ് പീറ്റേഴ്സ്
Film/album: തെങ്കാശിപ്പട്ടണം
- Singer: കെ ജെ യേശുദാസ്
- Film / album: തെങ്കാശിപ്പട്ടണം
- Composer: സുരേഷ് പീറ്റേഴ്സ്
- Lyricist: കൈതപ്രം