Malayalam lyrics
(ഹമ്മിങ്) എന്നോടെന്തിനീ പിണക്കം ഇന്നുമെന്തിനാണെന്നോടു പരിഭവം എന്നോടെന്തിനീ പിണക്കം ഇന്നുമെന്തിനാണെന്നോടു പരിഭവം ഒരുപാടു നാളായ് കാത്തിരുന്നൂ നീ ഒരു നോക്കു കാണാൻ വന്നില്ല ചന്ദനത്തെന്നലും പൂനിലാവും എന്റെ കരളിന്റെ നൊമ്പരം ചൊല്ലിയില്ലെ എന്നോടെന്തിനീ പിണക്കം ഇന്നുമെന്തിനാണെന്നോടു പരിഭവം മെക്കണ്ണെഴുതിയൊരുങ്ങി ഇന്നും വാൽക്കണ്ണാടി നോക്കി കസ്തൂരിമഞ്ഞൾക്കുറി വരച്ചു കണ്ണിൽ കാർത്തികദീപം കൊളുത്തി പൊൻകിനാവിന്നൂഞ്ഞാലിൽ എന്തെ നീ മാത്രമാടാൻ വന്നില്ല എന്നോടെന്തിനീ പിണക്കം ഇന്നുമെന്തിനാണെന്നോടു പരിഭവം കാൽപ്പെരുമാറ്റം കേട്ടാൽ ഞാൻ പടിപ്പുരയോളം ചെല്ലും കാൽത്തള കിലുങ്ങാതെ നടക്കും ആ വിളിയൊന്നു കേൾക്കാൻ കൊതിക്കും കടവത്തു തോണി കണ്ടില്ല എന്തെ എന്നെ നീ തേടി വന്നില്ല എന്നോടെന്തിനീ പിണക്കം ഇന്നുമെന്തിനാണെന്നോടു പരിഭവം എന്നോടെന്തിനീ പിണക്കം ഇന്നുമെന്തിനാണെന്നോടു പരിഭവം ഒരുപാടു നാളായ് കാത്തിരുന്നൂ നീ ഒരു നോക്കു കാണാൻ വന്നില്ല ചന്ദനത്തെന്നലും പൂനിലാവും എന്റെ കരളിന്റെ നൊമ്പരം ചൊല്ലിയില്ലെ എന്നോടെന്തിനീ പിണക്കം ഇന്നുമെന്തിനാണെന്നോടു പരിഭവം എന്നോടെന്തിനീ പിണക്കം ഇന്നുമെന്തിനാണെന്നോടു പരിഭവം
Song video
Song details
Music: കൈതപ്രം
Raaga: ശഹാന
Film/album: കളിയാട്ടം
- Singer: ഭാവന രാധാകൃഷ്ണൻ
- Film / album: കളിയാട്ടം
- Composer: കൈതപ്രം
- Lyricist: കൈതപ്രം