Malayalam lyrics
എന്നോടെന്തിനീ പിണക്കം ഇന്നുമെന്തിനാണെന്നോടു പരിഭവം ഒരു പാടു നാളായ് കാത്തിരുന്നു നീ ഒരു നോക്കു കാണാന്‍ വന്നില്ല ചന്ദനത്തെന്നലും പൂനിലാവും എന്റെ കരളിന്റെ നൊമ്പരം ചൊല്ലിയില്ലേ ( എന്നോടെന്തിനീ ) മൈക്കണ്ണെഴുതിയൊരുങ്ങി... ഇന്നും വാൽക്കണ്ണാടി നോക്കി കസ്തൂരി മഞ്ഞൾ കുറിവരച്ചു കണ്ണിൽ കാർത്തിക ദീപം കൊളുത്തി പൊൻകിനാവിൻ ഊഞ്ഞാലിൽ എന്തേ നീ മാത്രമാടാൻ വന്നില്ല ( എന്നോടെന്തിനീ ) കാല്‍പ്പെരുമാറ്റം കേട്ടാൽ ഞാന്‍ പടിപ്പുരയോളം ചെല്ലും കാൽത്തളക്കിലുങ്ങാതെ നടക്കും, ആ വിളിയൊന്നു കേൾക്കാൻ കൊതിക്കും കടവത്തു തോണി കണ്ടീല്ല എന്തേ എന്നേ നീ തേടി വന്നീല ( എന്നോടെന്തിനീ )
Song video
Song details
Music: കൈതപ്രം
Raaga: ശഹാന
Film/album: കളിയാട്ടം
- Singer: കെ ജെ യേശുദാസ്
- Film / album: കളിയാട്ടം
- Composer: കൈതപ്രം
- Lyricist: കൈതപ്രം