Malayalam lyrics

എന്നോമല്‍ കണ്മണിക്കുഞ്ഞേ
എന്റെ ജന്മസാഫല്യമേ
എത്ര ജന്മങ്ങളില്‍ ഏതോ വീഥിയില്‍
എന്നോ നിന്നെ ഞാന്‍ കണ്ടിരുന്നു
ഏകാന്ത സ്വപ്നത്തില്‍ ഏതോ നിമിഷത്തില്‍
എന്നരികില്‍ നീ വന്നിരുന്നു
എന്നോമല്‍ കണ്മണിക്കുഞ്ഞേ
എന്റെ ജന്മസാഫല്യമേ
കൊഞ്ചുംമൊഴികളാല്‍ പുഞ്ചിരിപ്പൂക്കളാല്‍
ജീവനില്‍ പൂക്കളം തീര്‍ത്തു
അമ്മതന്‍ സൗഭാഗ്യതാരമല്ലേ നീ
അച്ഛന്റെ പൊന്നുമോനല്ലേ....അല്ലേ
എന്നോമല്‍ കണ്മണിക്കുഞ്ഞേ
എന്റെ ജന്മസാഫല്യമേ
ചിറകുകരിഞ്ഞൊരെന്‍ ചിരകാലസ്വപ്നത്തെ
ചിലങ്കകള്‍ ചാര്‍ത്തിച്ച ചിരിക്കുടുക്കേ
ജീവന്റെ ജീവനില്‍ കൂടണയാന്‍ വന്ന
ചിത്തിരപ്പൈങ്കിളിയല്ലേ...അല്ലേ
എന്നോമല്‍ കണ്മണിക്കുഞ്ഞേ
എന്റെ ജന്മസാഫല്യമേ
എത്ര ജന്മങ്ങളില്‍ ഏതോ വീഥിയില്‍
എന്നോ നിന്നെ ഞാന്‍ കണ്ടിരുന്നു
ഏകാന്ത സ്വപ്നത്തില്‍ ഏതോ നിമിഷത്തില്‍
എന്നരികില്‍ നീ വന്നിരുന്നു
എന്നോമല്‍ കണ്മണിക്കുഞ്ഞേ
എന്റെ ജന്മസാഫല്യമേ

Song video

Watch on YouTube

Song details

Music: മോഹൻ സിത്താര

Film/album: പൂവുകൾക്കു പുണ്യകാലം

Song video

Watch on YouTube