Malayalam lyrics
ചിച്ചാ ചിച്ചാ ചിച്ചാ ചിച്ചാ എന്നിട്ടും നീ... പാടീല്ലല്ലോ എന്നിട്ടും നീ പാടീല്ലല്ലോ മാനത്തെ രാപ്പാടീ എന്നിട്ടും നീ പാടീല്ലല്ലോ മാനത്തെ രാപ്പാടീ തിങ്കൾ കൊമ്പിൽ കൂടും കൂട്ടി കാതോർത്തിരിപ്പൂ ഞാൻ എന്നിട്ടും നീ പാടീല്ലല്ലോ മാനത്തെ രാപ്പാടീ ചിച്ചാ ചിച്ചാ ചിച്ചാ ചിച്ചാ അറിയുന്നില്ലാത്മാനുരാഗം അറിയേണ്ടൊരാൾ മാത്രം അറിയുന്നില്ലാത്മാനുരാഗം അറിയേണ്ടൊരാൾ മാത്രം പൂമഴയിൽ കുളിരുമ്പോൾ പാൽനിലവിൽ അലിയുമ്പോൾ ഞാനെന്നുമെന്നെ മറന്നൂ .. അറിയാതെയറിയാതുണ൪ന്നു ഏഴു വർണ്ണമായ് വിരിഞ്ഞൂ എന്നിട്ടും നീ പാടീല്ലല്ലോ മാനത്തെ രാപ്പാടീ അനുവാദമില്ലെങ്കിലും ഞാൻ ആ മാറിൽ വനമാലയാകും അനുവാദമില്ലെങ്കിലും ഞാൻ ആ മാറിൽ വനമാലയാകും മഞ്ഞുതിരും പൂങ്കാറ്റായ് ഒന്നരികിൽ വന്നാലോ മിണ്ടുന്ന മൌനങ്ങളായ് ഞാൻ പറയാതെയെല്ലാം പറയും സ്നേഹ ഗീതമായ് തലോടാം ചിച്ചാ ചിച്ചാ ചിച്ചാ ചിച്ചാ എന്നിട്ടും നീ പാടീല്ലല്ലോ മാനത്തെ രാപ്പാടീ എന്നിട്ടും നീ പാടീല്ലല്ലോ മാനത്തെ രാപ്പാടീ തിങ്കൾ കൊമ്പിൽ കൂടും കൂട്ടി കാതോർത്തിരിപ്പൂ ഞാൻ എന്നിട്ടും നീ പാടീല്ലല്ലോ മാനത്തെ രാപ്പാടീ ചിച്ചാ ചിച്ചാ ചിച്ചാ ചിച്ചാ
Song video
Song details
Music: രവീന്ദ്രൻ
Film/album: മഴയെത്തും മുൻപേ
- Singer: എസ് ജാനകി
- Film / album: മഴയെത്തും മുൻപേ
- Composer: രവീന്ദ്രൻ
- Lyricist: കൈതപ്രം