Malayalam lyrics
എന്നിണക്കിളിയുടെ നൊമ്പര ഗാനം കേട്ടിന്നലെയുറങ്ങാതെ ഞാനിരുന്നു.. എന്നിണക്കിളിയുടെ നൊമ്പര ഗാനം കേട്ടിന്നലെയുറങ്ങാതെ ഞാനിരുന്നു.. അകലുമാ കാലൊച്ച അകതാരിൽ നിറയുന്ന മൂക ദു:ഖങ്ങളാണെന്നറിഞ്ഞു.. എന്നിണക്കിളിയുടെ നൊമ്പര ഗാനം കേട്ടിന്നലെയുറങ്ങാതെ ഞാനിരുന്നു.. ശാരദനിലാവിൽ നീ ചന്ദന സുഗന്ധമായ് ചാരത്തണഞ്ഞതിന്നോർക്കാതിരുന്നെങ്കിൽ.. ശാരദനിലാവിൽ നീ ചന്ദന സുഗന്ധമായ് ചാരത്തണഞ്ഞതിന്നോർക്കാതിരുന്നെങ്കിൽ.. ചൈത്ര രജനി കണ്ട സുന്ദര സ്വപ്നം പോലെ..ചാരുമുഖി ഞാൻ ഉറങ്ങിയുണർന്നേനെ.. എന്നിണക്കിളിയുടെ നൊമ്പര ഗാനം കേട്ടിന്നലെയുറങ്ങാതെ ഞാനിരുന്നു.. എൻ മനോവാടിയിൽ നീ നട്ട ചെമ്പക തൈകളിൽ എന്നേ പൂക്കൾ നിറഞ്ഞു.. എൻ മനോവാടിയിൽ നീ നട്ട ചെമ്പക തൈകളിൽ എന്നേ പൂക്കൾ നിറഞ്ഞു.. ഇത്രമേൽ മണമുള്ള പൂവാണു നീയെന്ന് ആത്മസഖി ഞാൻ അറിയുവാൻ വൈകിയോ.. എന്നിണക്കിളിയുടെ നൊമ്പര ഗാനം കേട്ടിന്നലെയുറങ്ങാതെ ഞാനിരുന്നു.. അകലുമാ കാലൊച്ച അകതാരിൽ നിറയുന്ന മൂക ദു:ഖങ്ങളാണെന്നറിഞ്ഞു.. എന്നിണക്കിളിയുടെ നൊമ്പര ഗാനം കേട്ടിന്നലെയുറങ്ങാതെ ഞാനിരുന്നു..
Song details
Music: എം ജയചന്ദ്രൻ
Raaga: സിന്ധുഭൈരവി
Film/album: നോവൽ
- Singer: കെ ജെ യേശുദാസ്
- Film / album: നോവൽ
- Composer: എം ജയചന്ദ്രൻ
- Lyricist: ഈസ്റ്റ് കോസ്റ്റ് വിജയൻ