Malayalam lyrics

എങ്ങാണു നീ എന്നോമലേയാരും
കാണാതെയെങ്ങോട്ടുപോയ് നീ
എങ്ങാണു നീ എന്നോമലേയാരും
കാണാതെയെങ്ങോട്ടുപോയ് നീ
നീയില്ലാതെ നിൻ സ്നേഹമില്ലാതെ
കടലും കിനാവുമുണ്ടോ
എങ്ങാണു നീ എന്നോമലേയാരും
കാണാതെയെങ്ങോട്ടുപോയ് നീ
തിരിതെളിയ്ക്കാൻ ദീപമില്ലല്ലോ
അരികിലെങ്ങും തീരമില്ലല്ലോ
തിരിതെളിയ്ക്കാൻ ദീപമില്ലല്ലോ
അരികിലെങ്ങും തീരമില്ലല്ലോ
പുഴപോയ തോണിയിൽ
കാണാത്ത കരയിലേ-
യ്ക്കഭയം തേടുന്നു ഞാൻ
വേദന വേദന തീരാത്ത വേദന
തേങ്ങുന്നു മനസ്സിനുള്ളിൽ
എങ്ങാണു നീ എന്നോമലേ
കരുതി വയ്ക്കാൻ ഒന്നുമില്ലല്ലോ
കൂടൊരുക്കാൻ തൂവലില്ലല്ലോ
കരുതി വയ്ക്കാൻ ഒന്നുമില്ലല്ലോ
കൂടൊരുക്കാൻ തൂവലില്ലല്ലോ
ഇനിയൊന്നു തമ്മിൽ
കാണുമെന്നാശയിൽ
ഇനിയെനിക്കാരുമില്ലല്ലോ
വിതയ്ക്കാതെ കൊയ്യാതെ
ആകാശക്കാവിൽ പറക്കുന്ന രാക്കിളി ഞാൻ
എങ്ങാണു നീ എന്നോമലേയാരും
കാണാതെയെങ്ങോട്ടുപോയ് നീ
നീയില്ലാതെ നിൻ സ്നേഹമില്ലാതെ
കടലും കിനാവുമുണ്ടോ
എങ്ങാണു നീ എന്നോമലേയാരും
കാണാതെയെങ്ങോട്ടുപോയ് നീ

Song video

Watch on YouTube

Song details

Music: കൈതപ്രം വിശ്വനാഥ്

Raaga: കാപി

Film/album: സ്വന്തം മാളവിക