Malayalam lyrics

എൻ സ്വർണ്ണമാനേ... ഇനി വിടില്ല നിന്നെ
എൻ മാനസഗോപുരവാതിലിനരികിൽ
മറയുകയാണോ നീ (എൻ സ്വർണ്ണ...)
ഇനിയെന്തു വേണം...ഞാനൊരുങ്ങി നില്പൂ
എൻ രാഗനിലാവിലെ നീലാമ്പൽപ്പൂത്തുമ്പീ
എൻ മോഹമാനേ...ഇനി വിടില്ല നിന്നേ..
നീയെത്തുംനേരം കണ്ടു തിരിനീട്ടിയ സൗന്ദര്യം
എൻ മിഴിയിലുണർന്നു പൊന്നരയന്നങ്ങൾ
നീയൊരു സുമശരതാളതരംഗം
മകരക്കുളിർമഴ ചിന്നിയ മാനം
നിന്റെ കണ്ണിലുറങ്ങുന്നു കവിതകൾ
നിന്റെ മെയ്യിലുറങ്ങുന്നു തളിരുകൾ
ഉദിക്കും കിനാവേ നീയൊരു മാലാഖ
എൻ സ്വർണ്ണമാനേ...ഇനി വിടില്ല നിന്നേ..
പൂപ്പുഞ്ചിരിമുത്തേ നിന്നെ ഇനി സ്വന്തമാക്കും ഞാൻ
നാലാളുടെ മുന്നിൽ വധുവായ് മാറും നീ
പൂപ്പുഞ്ചിരിമുത്തേ നിന്നെ ഇനി സ്വന്തമാക്കും ഞാൻ
നാലാളുടെ മുന്നിൽ വധുവായ് മാറും ഞാൻ
മധുവിധു രാവുകളായിരമൊഴുകും
ജീവിതമൊരുവരനദിയായ് മാറും
മദനമന്ത്രമുയർത്തുന്ന രജനിയിൽ
ആദിതാളമിരമ്പുന്ന തുടികളിൽ
മനസ്സായ് തുറന്നു പുതിയൊരു സൗഭാഗ്യം
എൻ സ്വർണ്ണമാനേ... ഇനി വിടില്ല നിന്നെ
എൻ മാനസഗോപുരവാതിലിനരികിൽ
മറയുകയാണോ നീ
ഇനിയെന്തു വേണം...ഞാനൊരുങ്ങി നില്പൂ
എൻ രാഗനിലാവിലെ നീലാമ്പൽപ്പൂത്തുമ്പീ
എൻ മോഹമാനേ...ഇനി വിടില്ല നിന്നേ...

Song video

Watch on YouTube

Song details

Music: എസ് പി വെങ്കടേഷ്

Film/album: മിസ്റ്റർ ക്ലീൻ